പഴം ഉണ്ടെങ്കിൽ ഇതുപോലെ ഇഡ്ഡലി പാത്രത്തിൽ വെച്ചു നോക്കൂ..😋 ഇതു കണ്ടാൽ ഉറപ്പായും നിങ്ങളും ചെയ്തു നോക്കും

വീട്ടിൽ പഴം ഇരിപ്പുണ്ടോ എന്നാൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ. ചെറുപഴം ഉണ്ടെങ്കിൽ വളരെ ഈസി ആയി തയ്യാറാക്കാൻ കഴിയുന്ന ഒരു വിഭവം ആണ് ഇന്നത്തെ നമ്മുടെ റെസിപ്പി. പഴം കൊണ്ട് ഇഡ്ഡലി പാത്രത്തിൽ ചെയ്തെടുക്കാവുന്ന വളരെ ടേസ്റ്റി ഈസി റെസിപ്പി ആണിത്. ഏതുപഴം വേണമെങ്കിലും നിങ്ങൾക്ക് തെരഞ്ഞെടുക്കാമെങ്കിലും ചെറുപഴം ആകുമ്പോൾ രുചികരം ആയിരിക്കും.

ആദ്യം പഴം നന്നായി ഉടച്ചെടുക്കേണ്ടതുണ്ട്. അത് കയ്യുപയോഗിച്ച് തന്നെ ന്നായി ഉടച്ചെടുക്കുക. ശേഷം ഒരു ഗ്ലാസ് ഗോതമ്പുപൊടിയും 2 സ്പൂൺ മൈദയും ഇതിലേക്ക് ചേർക്കുക. മധുരത്തിന് അല്പം ശർക്കര ചീകിയതും അല്പം നാളികേരം കൂടി ചേർക്കുക. ശേഷം അല്പം ഏലക്കാപ്പൊടി ചേർക്കാം. അല്പം ഉപ്പ് കൂടി ചേർത്ത് ഇത് നന്നായി കൈ കൊണ്ട് കുഴച്ചെടുക്കുക. പലഹാരത്തിനുള്ള മാവ് റെഡി.


ഇനി ഇഡലി പാത്രത്തിൽ വെള്ളം തിളച്ചു വരുമ്പോൾ ഇഡലി തട്ടിലോ അല്ലെങ്കിൽ കപ്പ് കേക്കിന്റെ പാത്രത്തിലോ മറ്റോ മാവ് ഒഴിച്ച് ആവി കയറ്റി എടുക്കുക. രുചികരമായ പഴം കൊണ്ടുള്ള പലഹാരം റെഡി. നിങ്ങളുടെ വീട്ടിലും പഴം ഉണ്ടെങ്കിൽ ഈ റെസിപ്പി തീർച്ചയായും ട്രൈ ചെയ്തു നോക്കൂ. വളരെ ചുരുങ്ങിയ സമയം മാത്രം മതി ഇതുണ്ടാക്കാൻ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.