പഴവും മുട്ടയും കൊണ്ട് കിടിലൻ പലഹാരം; 10 മിനിട്ടിൽ ആരെയും കൊതിപ്പിക്കുന്ന കിടു സ്നാക്ക്.!! | Easy Tasty Banana Egg Snack Recipe

Easy Tasty Banana Egg Snack Recipe : പലഹാരങ്ങൾക്കും വിഭവങ്ങൾക്കും പേര് കേട്ട നാടാണ് നമ്മുടെ കണ്ണൂർ. സൽക്കാരപ്രിയരും ഭക്ഷണപ്രിയരുമായ കണ്ണൂരുകാരുടെ വിഭവങ്ങൾ പേരെടുത്തതും രുചികരവുമാണ്. കണ്ണൂരുകാർക്ക് സൽക്കാരങ്ങളിൽ ഒഴിച്ച്‌ കൂടാനാവാത്ത ഒരു പുതിയ തരം റെസിപ്പിയാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. രുചികരമായ കണ്ണൂർ സ്പെഷ്യൽ കായിഅട ഉണ്ടാക്കാം.

  1. നേന്ത്രപ്പഴം – 1 1/2 കിലോ
  2. മുട്ട – 7
  3. ഏലക്കാപൊടി – 3/4 ടീസ്പൂൺ
  4. പഞ്ചസാര – 6 ടേബിൾ സ്പൂൺ
  5. നെയ്യ് – 2 ടീസ്പൂൺ

ആദ്യമായി ഒന്നര കിലോ അധികം പഴുക്കാത്ത നേന്ത്രപ്പഴമെടുത്ത് മുറിച്ച്‌ ഒരു പാത്രത്തിലേക്കിട്ട് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് അരമണിക്കൂറോളം വേവിച്ചെടുക്കാം. പഴം വേവുന്ന സമയം കൊണ്ട് ഇതിലേക്ക് ആവശ്യമായ ഫില്ലിംഗ് തയ്യാറാക്കിയെടുക്കാം. ഇതിനായി ഒരു ബൗളിലേക്ക് ഏഴ് മുട്ട പൊട്ടിച്ച് ഒഴിച്ച് കൊടുത്ത് മുക്കാൽ ടീസ്പൂൺ ഏലക്കാപൊടിയും ആറ് ടേബിൾ സ്പൂണോളം പഞ്ചസാരയും ചേർത്ത് നന്നായി ബീറ്റ് ചെയ്തെടുക്കാം.

ശേഷം ഫില്ലിംഗ് തയ്യാറാക്കുന്നതിനായി ഒരു പാത്രം അടുപ്പിൽ വച്ച് അതിലേക്ക് രണ്ട് ടീസ്പൂൺ നെയ്യ് ചേർത്ത് കൊടുക്കാം. ശേഷം ഒരു പതിനഞ്ചോളം അണ്ടിപ്പരിപ്പ് കൂടെ ചേർത്ത് നല്ല ബ്രൗൺ കളറാവുന്ന വിധം വറുത്തെടുത്ത് കോരി മാറ്റാം. അടുത്തതായി അടിച്ച് വച്ച മുട്ട ഈ പാത്രത്തിലേക്ക് ചേർത്ത് കൈവിടാതെ ഇളക്കി മീഡിയം മുതൽ കുറഞ്ഞ തീയില്‍ വേവിച്ചെടുക്കാം. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Video Credit : safeera’s kitchen