അരി കുതിർത്തരയ്ക്കാതെ പഞ്ഞിപോലൊരു വട്ടയപ്പം…

അരി കുതിർത്തരയ്ക്കാതെ പഞ്ഞിപോലൊരു വട്ടയപ്പം… അരിപ്പൊടിയും, തേങ്ങാപ്പാലും ഉപയോഗിച്ച് തയ്യാറാക്കുന്ന, ഒരു കേരളീയ ഭക്ഷണപദാർത്ഥമാണ് വട്ടയപ്പം. മധുരമുള്ള പലഹാരമാണ് വട്ടയപ്പം. കേരളത്തിൽ പ്രത്യേകിച്ച് ക്രിസ്ത്യാനികളാണ് ഈ പലഹാരം കൂടുതലായും നിർമ്മിക്കാറുള്ളത്. വട്ടനെയിരിക്കുന്ന വട്ടയപ്പം മൃദുവായതും പ്രത്യേകിച്ച് ഏതെങ്കിലും കറിയോ മറ്റോ ആവശ്യമില്ലാതെ വെറുതെ കഴിക്കുന്നതുമാണ്. വട്ടയപ്പത്തിനുള്ള മാവ് ഇഡ്ഡലിത്തട്ടിൽ ഒഴിച്ച് ഇഡ്ഡലിയുടെ ആകൃതിയിലും തയ്യാറാക്കാറുണ്ട്.

അരിമാവും തേങ്ങാപ്പാലും മറ്റും ചേർത്തിളക്കി റവ കുറുക്കിയതും മറ്റ് ചേരുവകകളും ചേർത്തുവച്ച് പുളിപ്പിച്ച് പൊങ്ങിയ ശേഷം പാത്രത്തിൽ ഒഴിച്ച് ആവിയിൽ വേവിച്ചാണ് വട്ടയപ്പം തയ്യാറാക്കുന്നത്. പാത്രങ്ങളുടെ ആകൃതി സാധാരണ വട്ടത്തിലായതിനാൽ അപ്പവും വൃത്താകൃതിയിലായിരിക്കും. ഇതിനാൽ വട്ടയപ്പം എന്നറിയപ്പെടുന്നു. മുൻ കാലങ്ങളിൽ പുളിപ്പിക്കുന്നതിനായി കള്ള് ആണു ചേർത്തിരുന്നത്. യീസ്റ്റ് ചേർത്തുണ്ടാക്കുന്നതിനെക്കാൾ സ്വാദുള്ളത് ഈ രീതിയിൽ നിർമ്മിക്കുമ്പോഴാണ്. വിശേഷദിവസങ്ങളിലാണ് ക്രിസ്ത്യാനികൾ കൂടുതലായും ഈ പലഹാരം നിർമ്മിക്കാറുള്ളത്. ഈസ്റ്റർ ദിനത്തോട് അനുബന്ധിച്ച് സുറിയാനി ക്രിസ്ത്യാനികൾ വട്ടയപ്പം ഉണ്ടാക്കാറുണ്ട്.

നമസ്കാരം, ഇന്ന് നമ്മുടെ വട്ടയപ്പം റെസിപ്പി ആണ് കാണിക്കുന്നത്. ഇന്ന് നമ്മൾ കാണിക്കുന്നത് അരിപ്പൊടി വച്ച് ചെയ്യാൻ പറ്റുന്ന വട്ടയപ്പം റെസിപ്പിയാണ്. വളരെ എളുപ്പത്തില്‍ നമുക്ക് നല്ല സോഫ്റ്റ് സ്പോഞ്ച് വട്ടയപ്പം ഉണ്ടാക്കിയെടുക്കാം. വട്ടത്തിലുള്ള മാവ് റെഡി ആക്കാൻ വേണ്ടിയിട്ട് നമുക്ക് ഒരു കപ്പ് അരി പൊടി ഇട്ടുകൊടുക്കാം. മുക്കാൽകപ്പ് നാളികേരം ചേർത്ത് കൊടുക്കാം അരിപ്പൊടി നമ്മൾ ഏത് കപ്പലിലാണ് എടുക്കുന്നത് ആ കപ്പില്‍ തന്നെ സെയിം അളവില്‍ നാളികേരവും എടുക്കണം. പിന്നെ അതിലേക്ക് കനംകുറഞ്ഞ നേർത്ത വെള്ള അവിൽ ആണ് ചേർത്തു കൊടുക്കുന്നത്. നമുക്ക് വേണമെങ്കിൽ രാവിലെ ചോറ് ചേർത്ത് കൊടുത്താലും മതി. അതിനുശേഷം നമുക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കാം.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.