കണ്ണ് ചിമ്മുന്ന നേരം കൊണ്ട് വളരും, ചെടികൾ പെട്ടന്ന് വളരാനും പൂക്കാനും ഉള്ള ഒരു എളുപ്പ വിദ്യ…

ജനുവരി- ഫെബ്രുവരി, മേയ് – ജൂൺ, സെപ്റ്റംബർ – ഒക്ടോബർ കാലത്ത് വെണ്ട കൃഷി ചെയ്യാം. വെണ്ട മുതലായ പച്ചക്കറികള്‍ നിശ്ചിത അകലത്തില്‍ നേരിട്ട് തന്നെ നടണം. മഴക്കാലത്ത് പൊതുവേ വളര്‍ച്ച കൂടുതലായതുകൊണ്ട് വേനല്‍ക്കാല കൃഷിയെ അപേക്ഷിച്ച് രണ്ട് ചെടികള്‍ തമ്മിലുള്ള അകലം കൂടുതലായിരിക്കണം. അകലം കൂടുതലായാല്‍ കുമിള്‍രോഗങ്ങള്‍ പടരുന്നത് തടയാനുമാവും.

ഒരു ഗ്രാം സ്യൂഡോമോണാസ് പൊടി വിത്തുമായി കലർത്തി പരിചരണം നടത്തണം. വിത്ത് വിതച്ച് കഴിഞ്ഞാൽ മണ്ണിൽ ആവശ്യത്തിന് ഇർപ്പം ഉണ്ടാകണം. കൃഷി സ്ഥലം കിളച്ച് കളകൾ മാറ്റി പരുവപ്പെടുത്തണം. വിത്ത് നടുന്നതിന് 10 ദിവസം മുൻപായി സെന്റിന് രണ്ടു കിലോ കുമ്മായം ചേർക്കുന്നത് മണ്ണിന്റെ അമ്ല രസം കുറയ്ക്കും.100 കിലോ ചാണകമോ കമ്പോസ്റ്റോ 100 ഗ്രാം ട്രൈക്കോ ഡേർമയുമായി ചേർത്ത് തണലിൽ 15 ദിവസം സൂക്ഷിച്ച ശേഷം അടിവളമായി ചേർക്കണം. മേൽവളമായി താഴെ പറയുന്ന ഏതെങ്കിലും ഒരു വളം രണ്ടാഴ്ചയിൽ ഒരിക്കൽ ചേർക്കുക.

വിത്ത് നട്ട് രണ്ടാഴ്ച കഴിയുമ്പോൾ മണ്ണിൽവേപ്പിൻ പിണ്ണാക്ക് ഇട്ട് ഇളക്കുക. കീടബാധയേറ്റ തണ്ടും കായും മുറിച്ച് മാറ്റണം. ആക്രമണം കണ്ട് തുടങ്ങുമ്പോൾ അഞ്ചു ശതമാനം വീര്യത്തിൽ വേപ്പിൻ കുരുസത്ത് അഥവാ വിപണിയിൽ ലഭ്യമാവുന്നപ്പേ ധിഷ്ഠിത കീടനാശിനി ഉപയോഗിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ഞങ്ങളുടെ ചാനല്‍ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. PRS Kitche

Comments are closed.