ചെടിയുടെ ഇല മഞ്ഞളിപ്പ് ഇതുകൊണ്ടാണ് വളരെ സിംപിൾ ആയി ശെരിയാക്കാം…

കൃഷി ചെയ്യുമ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ഇലകളിലെ മഞ്ഞളിപ്പ്. ഈ രോഗം പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കാം. ഇലകള്‍ മഞ്ഞളിക്കുന്നതിനു കാരണം വൈറസ് രോഗമായ മൊസൈക്കാണ്. പുതുതായി വരുന്ന ഇലകള്‍ ചുരുങ്ങുക, പൂക്കളുടെ എണ്ണം കുറയുക, കായ്കള്‍ വലിപ്പം കുറയുക, എന്നിവയാണ് രോഗലക്ഷണങ്ങള്‍. പെട്ടെന്നു പകരുന്ന രോഗം മറ്റു ചെടികളെയും നശിപ്പിക്കും.

അവസാനം കൃഷി മടുക്കുന്ന അവസ്ഥയിലേക്ക് വൈറസ് ബാധ നമ്മെ എത്തിക്കും. രോഗം ബാധിച്ച ചെടിയിലെ വിത്തുകള്‍ ശേഖരിക്കാതിരിക്കുകയാണ് ഏറ്റവും നല്ല പ്രതിരോധമാര്‍ഗം. ചെടി തീയിട്ട് നശിപ്പിക്കുക, തുടര്‍ച്ചയായി ഒരു സ്ഥലത്ത് കൃഷി ചെയ്യാതിരിക്കുക എന്നിവയും രോഗം ഒഴിവാക്കാന്‍ നല്ലതാണ്.

ബോഗന്‍വില്ല, വെളുത്തുള്ളി എന്നിവ അരച്ച് വെള്ളത്തില്‍ കലക്കി ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും തളിക്കുന്നതു രോഗം പരത്തുന്ന വെള്ളീച്ചകളെ അകറ്റും. വെള്ളിച്ചകളെ അകറ്റാന്‍ മഞ്ഞക്കെണി ഫലപ്രദമാണ്. പശയുള്ള മഞ്ഞ ബോഡ് പച്ചക്കറിത്തോട്ടത്തില്‍ വെയ്ക്കുന്നതിലൂടെ വെള്ളീച്ചകള്‍ ഈ ബോഡില്‍ പറ്റി പിടിച്ച് നശിക്കും.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.