പഴമയുടെ രുചി ഉണർത്തും ഇല അട…

പഴമയുടെ രുചിയും ഓർമകൾ ഉണർത്തും ഇല അട. ശർക്കരയും , തേങ്ങയും , നെയ്യും ഒക്കെ കൂട്ടി ഇലയിൽ ആവി കൊള്ളിച്ചു കഴിക്കുന്നതിന്റെ രുചി പറയാൻ വാക്കുകൾ ഇല്ല. ഇത് ഒരു നാടൻ പലഹാരം ആണ്. തേങ്ങയും, ശർക്കര ആണ് ഇതിൽ ഫില്ലിംഗ്. ആവിയിൽ വേവിച്ച് എടുക്കുന്നത് കൊണ്ട് വയറിനും നല്ലതാണ്.

കൊച്ചു കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ വളരെ ഇഷ്ടത്തോടെ കഴിക്കുന്ന ഒരു വിഭവം ആണ്. തയ്യാറാക്കുന്ന വിധം നോക്കാം. ആദ്യം ഫില്ലിംഗ് തയ്യാറാക്കൽ ആണ്. ഒരു പാനിൽ 1/2 tbsp നെയ് ഒഴിചിട്ടുണ്ട്. അതിലേക്ക് 1 കപ്പ്‌ തേങ്ങ ചിരവി യത് ചേർത്ത് നന്നായി വഴറ്റക.തേങ്ങയിൽ നെയ്യിന്റെ മണം നന്നായി പിടിക്കാൻ വേണ്ടി ആണ്. അതിലേക്ക് 2 പീസ് ശർക്കര 1/ 2 കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി എടുക്കണം.അത് അരിച്ച എടുത്തത് തേങ്ങയിൽ ഒഴിച്ച് കൊടുക്കാം. 1/2 tbsp നെയ് ഒഴിച്ച് കൊടുത്ത് നന്നായി വരട്ടി എടുക്കാം.ജീരകം പൊടിച്ചത്, ഏലക്കാ എന്നിവ ചേർത്ത് വഴറ്റുക. ഫില്ലിംഗ് തയ്യാറായിട്ടുണ്ട്.

മാവ് ഉണ്ടാക്കാൻ വേണ്ടി 1 കപ്പ് വറുത്ത അരിപൊടി ആണ് വേണ്ടത്. അതിലേക്ക് നെയ്,ഉപ്പ് എന്നിവ ചെത് കൊടുക്കാം. തിളച്ച വെള്ളം കുറച്ച് കുറച്ച് ആയി ഒഴിച്ച് നന്നായി കുഴച്ച് എടുക്കാം. ഒരു ഇല എടുത്ത് അതിലേക്ക് മാവ് വെച്ച് കൊടുത്ത് പരത്തി എടുക്കാം. ഫില്ലിംഗ് കൂടി വെച്ച് മടക്കി ആവിൽയിൽ വെച്ച് വേവിച്ച് എടുക്കാം. ചൂട് ഒന്നു കുറഞ്ഞതിന് ശേഷം കഴിക്കാം. എല്ലാവരും ട്രൈ ചെയ്തു നോക്കണം. വളരെ ടേസ്റ്റി ആയ ഒരു നാടൻ പലഹാരം ആണ്. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.