രാവിലെ വെറും വയറ്റിൽ ഇഞ്ചി ചതച്ചിട്ട വെള്ളം കുടിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ അറിഞ്ഞാൽ…

ആയുര്‍വേദ വിധി പ്രകാരം സര്‍വ്വ ശ്രേഷ്ടമായ ഇഞ്ചിയുടെ ഔഷധഗുണം കൊണ്ടാകണം ആയുര്‍വേദ ആചാര്യന്മാര്‍ ഇതിനെ സംസ്കൃതത്തില്‍ മഹാഔഷധി എന്ന് വിളിച്ച് പോന്നത്. കേരളീയരുടെ ഒട്ടു മിക്ക ആഹാരങ്ങളിലും ഇഞ്ചി ചേര്‍ക്കുന്നുണ്ട്. കേരളത്തില്‍ വ്യാവസായികാടിസ്ഥാനത്തില്‍ തന്നെ ഇഞ്ചി കൃഷി ചെയ്യുന്നുണ്ട്. എങ്കിലും ഗാര്‍ഹികാവശ്യതിനുള്ള ഇഞ്ചി അധികം വളപ്രയോഗം ഇല്ലാതെ തന്നെ വീടുകളില്‍ ഉത്പാദിപ്പിക്കുന്നതാണ് ഉത്തമം

ചുക്കും ജീരകവും കൂടി പൊടിച്ചു പഞ്ചസാര ചേര്‍ത്ത് കഴിക്കുന്നത് ചുമക്കും ദഹന സംബന്ധമായ വയറു വേദനക്കും ഫലപ്രദമാണ്. ചുക്കും ഏലക്കയും വെളുത്തുള്ളിയും സമമെടുത്ത് കഷായം വെച്ച് 25 മില്ലി വീതം ദിവസം രണ്ടു നേരം കഴിച്ചാല്‍ കൃമി, ഓക്കാനം, വയറു വേദന, ദഹനക്കുറവ് എന്നിവ ശമിക്കും. അസഹനീയമായ ചെവി വേദന ഉള്ളപ്പോള്‍ ഇഞ്ചിനീര് നല്ലത് പോലെ അരിച്ചു അല്‍പ്പം ചൂടാക്കി രണ്ടോ മൂന്നോ തുള്ളി ചെവിയില്‍ ഒഴിച്ചാല്‍ വേദന ശമിക്കും.

ഒരു ഗ്രാം ചുക്ക് പൊടി തേനില്‍ കുഴച്ച് ദിവസം മൂന്ന് നേരം വീതം കഴിച്ചാല്‍ ഇക്കിളിനു ശമനം ഉണ്ടാകും. ഇഞ്ചിനീര് വെണ്ണ നെയ്യില്‍ സേവിച്ചാല്‍ ചുമ മാറും. ഇഞ്ചിനീരും തേനും സമം ചേര്‍ത്ത് കവിള്‍ കൊണ്ടാല്‍ പല്ലുവേദന ശമിക്കും. ഇഞ്ചിയും ശര്‍ക്കരയും ചേര്‍ത്ത് കഴിച്ചാല്‍ ഒച്ചയടപ്പ്‌ മാറും. തിപ്പലിയും ഇഞ്ചിയും ചേര്‍ത്ത് കാച്ചിയ പാല്‍ കുടിച്ചാല്‍ ഒച്ചയടപ്പ്‌ മാറും. ഇഞ്ചി കഷായത്തില്‍ മലരും ഇന്തുപ്പും തേനും ചേര്‍ത്ത് കഴിച്ചാല്‍ ഭക്ഷണത്തിന് രുചിയില്ലായ്മ മാറുകയും വിശപ്പ് ഉണ്ടാകുകയും ചെയ്യും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. easy tips4u

Comments are closed.