വീട്ടിൽ കറ്റാർവാഴ ഉണ്ടോ.!? എങ്കിൽ ഇനി പേടിക്കേണ്ട; രാത്രി ഇങ്ങനെ പുരട്ടി ഉറങ്ങി നോക്കൂ മുഖ സൗന്ദര്യം കൂട്ടാൻ വേറെ ഒന്നും വേണ്ട.!! | Face Mask Using Aloe Vere Gel
Face Mask Using Aloe Vere Gel : കൃത്രിമ ക്രീമുകൾ വാങ്ങി മുഖത്ത് പുരട്ടി സൗന്ദര്യം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നവരാണ് പലരും. എന്നാൽ ഇതൊന്നുമില്ലാതെ കിടക്കുന്നതിനു മുൻപ് കറ്റാർ വാഴയുടെ ജെൽ മുഖത്തു പുരട്ടി നോക്കൂ. നിങ്ങളുടെ വീടുകളിൽ കറ്റാർവാഴ ഉണ്ടെങ്കിൽ അതിന്റെ ജെൽ എടുത്ത് മുഖത്ത് പുരട്ടി അൽപനേരം മസാജ് ചെയ്യുക എന്നിട്ട് കിടക്കുക.
കറ്റാർ വാഴയുടെ ജെൽ മുഖത്തു പുരട്ടി കഴിഞ്ഞ അത് കഴുകി കളയേണ്ട ആവശ്യമില്ല. കറ്റാർവാഴ എന്നുപറയുന്നത് ധാരാളം ഗുണങ്ങൾ ഉള്ള ഒരു സസ്യമാണ്. കറ്റാർവാഴയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. മുഖത്തെ ചുളിവുകൾ മാറ്റാൻ ഏറ്റവും നല്ല ഒരു പോം വഴിയാണ് കറ്റാർവാഴയുടെ ജൽ ഇപ്രകാരം മുഖത്ത് പുരട്ടുന്നത്. കറ്റാർ വാഴയിൽ വൈറ്റമിൻ ഇ ധാരാളം അടങ്ങിയിരിക്കുന്നു. ഈ വൈറ്റമിൻ ഇ ചർമത്തിലെ ഇറുക്കം നൽകുന്ന കൊളാജൻ ഉൽപാദനത്തെ സഹായിച്ച മുഖത്തെ ചുളിവുകളും നീക്കം ചെയ്യുന്നു.
മുഖത്തെ ചുളിവുകളും നീക്കം ചെയ്യുന്നതും മുഖചർമം സൂക്ഷി ക്കുന്നത് കൊണ്ടുതന്നെ പ്രായം കൂടുന്നത് കുറയ്ക്കാനുള്ള ഏറ്റവും നല്ല ഒരു വഴിയാണിത്. കണ്ണിന ടിയിൽ കാണപ്പെടുന്ന കറുപ്പ് അകറ്റാൻ സഹായിക്കുന്ന ഒരു വഴി കൂടിയാണിത്. കണ്ണിനടിയിലെ രക്ത ഓട്ടം കുറയുന്നതും ഉറക്കക്കുറവും എല്ലാമാണ് കണ്ണിനടിയിലെ കറുപ്പ് ഉണ്ടാകുന്നതിന് കാരണം.
കറ്റാർ വാഴയിലെ പോഷകങ്ങളും വൈറ്റമിനുകളും എല്ലാം ഈ പ്രശ്നത്തിന് നല്ലൊരു പരിഹാരമാണ്. ചർമത്തിന് തിളക്കവും മൃദുത്വവും നൽകാനുള്ള നല്ലൊരു വഴി കൂടിയാണിത്. വരണ്ട ചർമ്മമുള്ളവർക്ക് പ്രയോഗിക്കാവുന്ന ഏറ്റവും നല്ലൊരു വഴിയാണ് കിടക്കുന്നതിന് മുമ്പായി കറ്റാർവാഴയുടെ ജെല്ല് പുരട്ടുന്നത്. കറ്റാർവാഴയുടെ കൂടുതൽ ഗുണങ്ങളും സവിശേഷതകളും വീഡിയോയിൽ നിന്നും കണ്ടു മനസ്സിലാക്കാം.