ഫഹദ് ഇത്ര സിമ്പിളായിരുന്നോ… ലൊക്കേഷനിൽ നിന്ന് ഹൃദയം നിറയ്ക്കുന്ന വീഡിയോ പുറത്തുവിട്ട് ആരാധകർ..ഏറ്റെടുത്ത് സോഷ്യൽ മീഡിയ..

മലയാള സിനിമാ രംഗത്ത് ഇപ്പോൾ ഒഴിച്ചുകൂടാൻ പറ്റാത്ത താരരാജാക്കന്മാരിൽ ഒരാളാണ് ഫഹദ് ഫാസിൽ. നാച്ചുറൽ ആക്ടിങ്’ കൊണ്ട് മലയാള സിനിമ പ്രേമികളുടെ പ്രിയതാരമാകാൻ ഫഹദ് ഫാസിലിനോളം മറ്റാർക്കും കഴിഞ്ഞിട്ടില്ല എന്ന് പറയുന്നതാവും സത്യം. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ മഹേഷും, ഞാൻ പ്രകാശനിലെ പ്രകാശനും, കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മിയും, ട്രാൻസിലെ വിജു പ്രസാദുമടക്കം ഫഹദ് ജീവൻ നൽകിയ കഥാപാത്രങ്ങൾ ഇന്നോളം മറ്റൊരാളെകൊണ്ട് അഭിനയിച്ച് ഫലിപ്പിക്കാൻ പ്രയാസമാണ്. നോട്ടത്തിൽ പോലും തന്റെ അഭിനയം പ്രതിഫലിപ്പിക്കാൻ ഫഹദിനു കഴിഞ്ഞിട്ടുണ്ട്. തന്റെ വ്യത്യസ്തമായ വേഷങ്ങളിലൂടെയും ഭാവപ്പകർച്ചകളിലൂടെയും അഭിനയം കൊണ്ടും സിനിമാരംഗത്ത് താരം ഉണ്ടാക്കിയെടുത്ത പേര് വളരെ വലുതാണ്.

അഭിനയം കൊണ്ട് താരം നേടിയെടുത്ത ആരാധകരുടെ എണ്ണം ചില്ലറയൊന്നുമല്ല. സിനിമാ രംഗത്ത് സജീവമായിരുന്ന സമയത്താണ് ഫഹദിന്റയും നസ്രിയയുടെയും വിവാഹം. അതോടെ താരദമ്പതികൾക്കുള്ള ആരാധകരുടെ എണ്ണം കുത്തനെ ഉയർന്നു എന്ന് പറയുന്നതാണ് സത്യം. സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത വ്യക്തിയാണ് ഫഹദ്. പക്ഷേ താരത്തിന്റെ എല്ലാ വിശേഷങ്ങളും ഭാര്യയായ നസ്രിയ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ക്ഷണനേരംകൊണ്ട് അത് ആരാധകർ ഏറ്റെടുക്കാറുമുണ്ട്.ഫഹദ് സിനിമയിലെത്തിയ  ആദ്യകാലങ്ങളിൽ  തിരിച്ചടികൾ നേരിട്ടിരുന്നങ്കിലും  പിന്നീട് താരം ഇടവേള എടുത്ത് പോവുകയായിരുന്നു.


പിന്നീട് ഏഴു വര്‍ഷങ്ങള്‍ക്കുശേഷമാണ് ചലച്ചിത്രരംഗത്തേക്ക്  താരം  തിരികെയെത്തിയത്.  വ്യത്യസ്ത അഭിനയങ്ങളിലൂടെ ആരാധകരുടെ ഹൃദയം കവർന്ന വ്യക്തിത്വമാണ് ഫഹദ് ഫാസിലിന്റെത്. വളരെ കൂൾ ആയിട്ടുള്ള ഫഹദ് താര ജാഡകളില്ലാത്ത വ്യക്തിത്വത്തിനുടമയാണ് .ലൊക്കേഷനിൽ നിന്ന് ഫഹദിന്റ  ഒരു ഹൃദയം നിറയ്ക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷനിൽ ഇരുന്ന് ബിസ്‌ക്കറ് കഴിക്കുന്ന ഫഹദിനരികിലേക്ക് കയറിവന്ന ഒരു പട്ടിക്ക് ബിസ്‌ക്കറ് വായിൽ വെച്ചു കൊടുക്കുന്നതാണ്  വീഡിയോയിൽ ഉള്ളത്. പട്ടി ആകട്ടെ അനുസരണയോടെ കൂടി ഫഹദിന്റെ കാലിന്റെ സൈഡിൽ ഇരിക്കുകയും ചെയ്യുന്നു. വീഡിയോ ഫഹദിന്റെ ഫാൻസ് പേജിലൂടെയാണ് പുറത്തുവന്നിരിക്കുന്നത്. വീഡിയോ എന്തായാലും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.  മുൻപ് നസ്രിയ തന്റെ വളർത്തുനായ്ക്ക് ആഹാരം വായിൽ വച്ചു കൊടുക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു.