ഫഹദിന് നാൽപതാം ജന്മദിനം; നസ്രിയ ഒരുക്കിയത് വമ്പൻ സർപ്രൈസ് പാർട്ടിയും കേക്കും; ഫഹദിന്റെ പേരുള്ള തൊപ്പിയും വെച്ച് നസ്രിയ… | Fahadh Fasil Birthday Celebration Nazriya

Fahadh Fasil Birthday Celebration Nazriya : മലയാള സിനിമാ പ്രേമികളുടെ ഇഷ്ടതാര ദമ്പതികളിൽ ഒരാളാണല്ലോ നസ്രിയയും ഫഹദും. തന്റെ പിതാവ് ഫാസിൽ സംവിധായകനായി എത്തിയ ഒരു ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിൽ അഭിനയ ലോകത്ത് തരംഗം സൃഷ്ടിക്കുന്നത്. തുടർന്നിങ്ങോട്ട് നിരവധി അവഗണനകൾക്കും ആക്ഷേപങ്ങൾക്കും പാത്രമായെങ്കിലും ശക്തമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളത്തിന്റെ താരോദയമായി മാറിയ യുവനടനായി മാറുകയും ചെയ്യുകയായിരുന്നു ഫഹദ്.

തുടർന്ന് 2014 ൽ നസ്രിയയുമായുള്ള താരത്തിന്റെ വിവാഹം ഏറെ ആഘോഷത്തോടെയായിരുന്നു ആരാധകർ കൊണ്ടാടിയിരുന്നത്. തന്റെ കരിയറിലെ പ്രതിസന്ധികളെയെല്ലാം തരണം ചെയ്തുകൊണ്ട് തന്റെ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ ഇൻഡസ്ട്രിക്ക് അകത്തും പുറത്തും ലക്ഷക്കണക്കിന് ആരാധകരുടെ പ്രിയ താരമായി മാറുകയായിരുന്നു ഫഹദ്. ഈയിടെ പുറത്തിറങ്ങിയ വിക്രം എന്ന കമൽഹാസൻ സിനിമയിലും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു ഫഹദിന്റേത്.

കഴിഞ്ഞ ദിവസമായിരുന്നു ഫഹദിന്റെ പിറന്നാൾ ദിനം എന്നതിനാൽ തന്നെ മലയാള സിനിമയുടെ കഥാസങ്കല്പങ്ങൾ മറ്റൊരു തരത്തിൽ എത്തിക്കുന്നതിൽ ഏറെ പങ്കുവഹിച്ച തങ്ങളുടെ പ്രിയ താരത്തിന്റെ ഈയൊരു പിറന്നാൾ ആരാധകർ ഏറെ ആഘോഷമാക്കുകയും ചെയ്തിരുന്നു. സിനിമാലോകത്തും പുറത്തുമുള്ള പ്രമുഖർ നിരവധി പേരായിരുന്നു താരത്തിന് ആശംസകളുമായി എത്തിയിരുന്നത്. എന്നാൽ ഇപ്പോഴിതാ ആരാധകർ ഏറെ കാത്തിരുന്ന പ്രിയതമ നസ്രിയ പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ്.

ഫഹദ് ഫാസിലിനൊപ്പം കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മിസ്റ്റർ ഹസ്ബൻഡ് എന്നാണ് നസ്രിയ അഭിസംബോധനം ചെയ്തിരിക്കുന്നത്. “ഹാപ്പി ബർത്ത് ഡേ മിസ്റ്റർ ഹസ്ബൻഡ്. നല്ല വൈൻ പോലെ പ്രായം കൂടുന്തോറും മെച്ചപ്പെടുന്നു. ഏറ്റവും നല്ലതു വരാനിരിക്കുന്നതേയുള്ളൂ” എന്നാണ് ചിത്രത്തോടൊപ്പം നസ്രിയ പങ്കുവെച്ച ക്യാപ്ഷൻ. ഈയൊരു ചിത്രവും ക്യാപ്ഷനും നിമിഷം നേരം കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയതോടെ യുവ താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്.