കരളിലെ കൊഴുപ്പ് കുറയ്ക്കാൻ 5 വഴികൾ…

മദ്യപാനം മൂലം മാത്രമല്ല, ജീവിതശൈലിയിലെ മാറ്റങ്ങള്‍ കൊണ്ടും വ്യായാമക്കുറവുകൊണ്ടും ഫാറ്റി ലിവര്‍ ഉണ്ടാകാം. കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. കരളിന്റെ കോശങ്ങളില്‍ അഞ്ച് ശതമാനത്തില്‍ കൂടുതല്‍ കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴാണ് ഫാറ്റി ലിവര്‍ ഉണ്ടാകുന്നത്. സാധാരണയായി ഫാറ്റി ലിവര്‍ രണ്ടായി തരംതിരിക്കാറുണ്ട്.

മദ്യപാനം മൂലം ഉണ്ടാകുന്ന ഫാറ്റി ലിവര്‍, മദ്യപാനം കൂടാതെ ഉണ്ടാകുന്ന ഫാറ്റി ലിവര്‍ (നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍). നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറാണ് സാധാരണക്കാരില്‍ കൂടുതലായും കണ്ടുവരുന്നത്. ഫാറ്റി ലിവര്‍ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം ജീവിതശൈലിയിലുള്ള മാറ്റങ്ങള്‍ തന്നെയാണ്. ജീവിതശൈലിയുമായി ബന്ധപ്പെട്ട കാരണങ്ങള്‍ ഒരു പരിധി വരെ ഫാറ്റി ലിവറിന് കാരണമാകുന്നുണ്ട്. തെറ്റായ ഭക്ഷണരീതികളും വ്യായാമക്കുറവും ഫാറ്റി ലിവര്‍ വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.

അമിത വണ്ണം കൂടാതെ പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവയുമായി ബന്ധപ്പെട്ടും ഫാറ്റി ലിവര്‍ ഉണ്ടാകാം. കലോറി കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് കരളില്‍ കൊഴുപ്പടിയുന്നതിന് ഇടയാക്കും. ഇത് കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ഫാറ്റി ലിവറിന് കാരണമാകുകയും ചെയ്യും. കൂടാതെ കരളിനെ ബാധിക്കുന്ന മറ്റ് അസുഖങ്ങളുടെ ഭാഗമായും ഫാറ്റി ലിവര്‍ വരാം. ഉദാഹരണത്തിന് ഹെപ്പറ്റൈറ്റിസ് ബി പോലുള്ള അസുഖങ്ങള്‍ ഉണ്ടെങ്കിലും ഫാറ്റി ലിവറിനുള്ള സാധ്യതയുണ്ട്. പാരമ്പര്യമായി ഫാറ്റി ലിവര്‍ ഉണ്ടെങ്കില്‍ കുടുംബത്തിലുള്ള മറ്റുള്ളവര്‍ക്കും അസുഖം വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Anju A T

Comments are closed.