കറ്റാർവാഴ തഴച്ചു വളരാൻ ഞാൻ ചെയുന്നത് ഇതൊക്കെയാണ്…

ഉദ്യാനസസ്യമായി വളർത്തുവാൻ കഴിയുന്ന ഒരു സസ്യമാണ്‌ കറ്റാർവാഴ. ഈ സസ്യം ഏകദേശം 30 മുതൽ 50 സെന്റീമീറ്റർ പൊക്കത്തിൽ വരെ വളരുന്നവയാണ്‌. ചുവട്ടിൽ നിന്നും ഉണ്ടാകുന്ന പുതിയ കിളിർപ്പുകൾ നട്ടാണ്‌ പുതിയ തൈകൾ കൃഷിചെയ്യുന്നത്. കാര്യമായ രോഗങ്ങൾ ബാധിക്കാത്ത സസ്യമാണിത്. കിളിർപ്പുകൾ തമ്മിൽ ഏകദേശം 50 സെന്റീമീറ്റർ അകലത്തിലാണ്‌ നടുന്നത്.

നട്ട് ആറാം മാസം മുതൽ വിളവെടുപ്പ് ആരംഭിക്കാം. ഒരു ചെടിയിൽ നിന്നും തുടർച്ചയായി അഞ്ചു വർഷം വരെ വിളവെടുക്കുന്നതിന്‌ കഴിയും. ഇത് തോട്ടങ്ങളിൽ ഇടവിളയായും നടാൻ കഴിയും. ലോകം ഇന്ന് സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ വളരെ മുന്നിലാണ് അതുകൊണ്ട് തന്നെ ഈ ചെടിയുടെ കൃഷിക്ക് വളരെ അതികം സാധ്യത ഉണ്ട് ഒരു ചെടിയുടെആയുസ്സിൽ മൂന്നര കിലോയോളം വിളവുതരും ഈ കള്ളിമുൾ ചെടി വിഭാഗത്തിൽ പെടുന്ന ഈ കുഞ്ഞൻ.

സൗന്ദര്യ വര്‍ദ്ധന മാത്രമല്ല നിരവധി ആരോഗ്യഔഷധ മൂല്യമുണ്ട് കറ്റാര്‍വാഴക്ക്.അസ്‌ഫോഡെലേഷ്യേ കുടുംബത്തില്‍പ്പെട്ട ഒരു ചെടിയാണ് കറ്റാര്‍വാഴ. അലോപ്പതി, ആയുര്‍വേദം, യുനാനി, ഹോമിയോ എന്നീ വ്യത്യസ്ത ചികിത്സാ രീതികളില്‍ കറ്റാര്‍ വാഴയെ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. കറ്റാര്‍വാഴഏകദേശം 30 മുതല്‍ 50 സെന്റീമീറ്റര്‍ പൊക്കത്തില്‍ വരെ വളരുന്നചെടിയാണ്.

ചുവട്ടില്‍ നിന്നും ഉണ്ടാകുന്ന പുതിയ കിളിര്‍പ്പുകള്‍ നട്ടാണ് പുതിയ തൈകള്‍ കൃഷിചെയ്യുന്നത്. ഇതിന്റെ തണ്ടു എടുത്തും നടാം ,അങ്ങനെ നടുമ്പോൾ തണ്ടിൻറെ ചുവട്ടിൽ നിന്നും വെള്ളനിറം ഉൾപ്പടെ മുറിച്ചു എടുത്തു നട്ടും പിടിപ്പിക്കാം . ചട്ടിയിലും ഗ്രോബാഗിലും ഇതുനടാം .ഇവയിൽ നടുമ്പോൾ വേഗം മുളക്കുവാൻ മണ്ണ് ഇട്ടു നിറക്കുമ്പോൾ അതിനോടപ്പം പഴത്തിൻറെ തൊലി മുറിച്ചു ചെറുകഷണങ്ങൾ ആക്കി ലെയർ ലെയർ ആയി വേണം മണ്ണും പഴത്തൊലിയും ഇട്ടു നിറയ്ക്കണം അതിൽ വേണം നടൻ വേഗം മുളച്ചു വരും . അധികം പരിചരണം ആശ്യമില്ല.

കിടപ്പുമുറിയിലും ഹാളിലും എല്ലാം ഈ ചെടി വളർത്താം .ഇതു ഏതു കാലാവസ്ഥയിലും വളരും .അതുപോലെ റൂമിനുള്ളിലെ വായു ശുദ്ധികരിക്കുന്നു. കാര്യമായ രോഗങ്ങള്‍ ബാധിക്കാത്ത സസ്യമാണിത്. നട്ട് ആറാം മാസം മുതല്‍ വിളവെടുപ്പ് ആരംഭിക്കാം. ഒരു ചെടിയില്‍ നിന്നും തുടര്‍ച്ചയായി മൂന്ന് വര്‍ഷം വരെ വിളവെടുക്കുന്നതിന് കഴിയും. ഇത് തോട്ടങ്ങളില്‍ ഇടവിളയായും നടാന്‍ കഴിയും. കറ്റാര്‍വാഴയുടെ ഇല(പോള)കളില്‍ നിറഞ്ഞിരിക്കുന്ന ജെല്ലിലടങ്ങിയിരിക്കുന്ന മ്യൂക്കോപോളിസാക്കറൈഡുകളാണ്. കറ്റാര്‍വാഴയില്‍ ജീവകങ്ങള്‍, അമിനോ ആസിഡുകള്‍, ഇരുമ്പ്, മഗ്‌നീനീഷ്യം, കാത്സ്യം, സിങ്ക് തുടങ്ങിയവ അടങ്ങിയിരിക്കുന്നു.

Comments are closed.