പ്രസവ വീഡിയോ പങ്കുവെച്ച് സെബിൻ!! സുഖ പ്രസവം കഴിഞ്ഞു ഇനി പ്രസവരക്ഷ; ഫിഷിങ് ഫ്രീക് കുടുംബത്തിലെ പുതിയ മത്സ്യ കന്യകയെ കാണിച്ച് താരങ്ങൾ… | Fishing Freaks Baby Viral Video Entertainment News Malayalam

Fishing Freaks Baby Viral Video Entertainment News Malayalam : ഫിഷിംഗ് ഫ്രീക്സ് എന്ന ഒറ്റ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് സെബിൻ സെറിയാക്ക്. താരത്തിന്റെ എല്ലാ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരുടെ അടുത്തേക്ക് എത്താറുണ്ട്. താരം വിവാഹിതനായതും തുടർന്നുള്ള വിശേഷങ്ങളും പ്രേക്ഷകർ അറിഞ്ഞിരുന്നു. താരം വിവാഹം പെൺകുട്ടിയുടെ പേരാണ് അഞ്ചു.

അഞ്ചു ഗർഭിണിയായതും തുടർന്നുള്ള വിശേഷങ്ങളും സെബിൻ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. അതുപോലെ തന്നെ അഞ്ചാം മാസത്തിൽ യുകെയിലുള്ളപ്പോൾ കുഞ്ഞിന്റെ ജെൻന്റർ ഏതാണ് എന്ന് പറയുന്നതിന്റെ വീഡിയോയും പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമാണ് സെബിൻ ഒരു അച്ഛനായത്. അഞ്ചുവിന് ഒരു പെൺകുഞ്ഞ് പിറന്നിരിക്കുന്നു. താരം ഇപ്പോൾ തന്റെ യൂട്യൂബ് ചാനലിലൂടെ ഈ വിശേഷങ്ങൾ ആണ് ആരാധകർക്ക് മുൻപിലേക്ക് കൊണ്ടുവരുന്നത്. അഞ്ചുവും കുഞ്ഞും സുഖമായിരിക്കുന്നു.

ഞങ്ങൾ ഒരു അച്ഛനും അമ്മയുമായി പെൺകുഞ്ഞാണ് ജനിച്ചത് എന്ന് വീഡിയോയിൽ താരം പറയുന്നുണ്ട്. ഏതു ഹോസ്പിറ്റലിൽ ആണ് അഞ്ചു ജന്മം നൽകിയതെന്നും ഏത് ഡോക്ടറാണ് അഞ്ചുവിനെ ചികിത്സിച്ചതെന്നും എല്ലാം വീഡിയോയിലൂടെ താരം വ്യക്തമാക്കുന്നു. കൂടാതെ ഒപ്പം നിന്ന് എല്ലാവർക്കും താരം നന്ദി പറയുകയും ചെയ്യുന്നുണ്ട്. കുഞ്ഞിന് പേര് വെച്ചിരിക്കുന്നത് മറിയം അന്ന സെബാസ്റ്റ്യൻ എന്നാണ്. കുഞ്ഞു മറിയം എന്ന് മകളെ സെബിൻ വിളിക്കുന്നതും വീഡിയോയിൽ കേൾക്കാം.

അഞ്ജുവിന്റെ പ്രസവവും വീട്ടിലേക്കുള്ള യാത്രയുമാണ് സെബിൻ ഇപ്പോൾ പങ്കുവെച്ച വീഡിയോയിൽ ഉള്ളത്. സെബിൻ ചെയ്യുന്ന വീഡിയോകളിൽ എല്ലാം സജീവ സാന്നിധ്യമായി പലപ്പോഴും സെബിന്റെ കുടുംബവും ഉണ്ടാകാറുണ്ട്. സെബിൻ തന്റെ യൂട്യൂബ് ചാനലിലൂടെ പലതരം മീനുകളെയും അവ എങ്ങനെയാണ് പിടിക്കുന്നത് എന്നെല്ലാമാണ് ആരാധകരുമായി പങ്കുവയ്ക്കാറുള്ളത്. ആമസോൺ നദിയിലൂടെ മീൻപിടുത്തം നടത്തിയ സെബിന്റെ വീഡിയോയും പ്രേക്ഷകർ കണ്ടിരുന്നു.

Rate this post