ജൂനിയർ സെബിനോ!? ജൂനിയർ അഞ്ചുവോ!? പുണ്യ മാസത്തിൽ കുഞ്ഞു പിറന്ന സന്തോഷമറിയിച്ച് സെബിൻ; ഫിഷിങ്ങ് ഫ്രീക്ക് കുടുംബത്തിലെ കുഞ്ഞതിഥിയെ കണ്ടോ… | Fishing freaks Sebin And Anju Blessed With Baby Entertainment News Malayalam

Fishing freaks Sebin And Anju Blessed With Baby Entertainment News Malayalam : സോഷ്യൽ മീഡിയയിലൂടെ നിരവധി താരങ്ങൾ ഉണ്ടാകാറുണ്ട്. പ്രേക്ഷകർക്ക് ഇവരെല്ലാം പ്രിയപ്പെട്ടവരായി മാറാറുണ്ട്. അങ്ങനെ ഒരൊറ്റ യൂട്യൂബ് ചാനൽ കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് സെബിൻ സെറിയാക്ക്. ഫിഷിങ് ഫ്രീക്സ് എന്നതാണ് താരത്തിന്റെ യൂട്യൂബ് ചാനലിന്റെ പേര്. വിവിധ സ്ഥലങ്ങളിൽ ചൂണ്ടയിടാൻ പോകുന്നതും മീൻ പിടിക്കുന്നതും വിവിധ മത്സ്യങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതും ആണ് സെബിന്റെ ചാനൽ. ഈ ചാനലിലൂടെ നിരവധി അത്ഭുതകരമായ കാഴ്ചകൾ സെബിൻ പ്രേക്ഷകരെ കാണിക്കാറുണ്ട്.

എം.എസ്സി ഇലക്ട്രോണിക്സ് കഴിഞ്ഞ് കാനഡയിലേക്ക് പോകാനൊരുങ്ങിയ സെബിന്റെ ജീവിതം വളരെ പെട്ടെന്ന് ആണ് മാറിമറിഞ്ഞത്. തന്റെ വിജയത്തെക്കുറിച്ച് ഇതിനു മുൻപ് തന്നെ താരം നിരവധി തവണ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരോട് പങ്കുവെച്ചിട്ടുണ്ട്. വെറുതെ ഒന്ന് ചൂണ്ടയിടുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതാണ് അതങ്ങ് കയറി വൈറലായി. ഇവിടെ വെച്ചാണ് സെബിന്റെ ജീവിതം മാറിമറയുന്നത്.

പിന്നീട് നിരവധി വീഡിയോകളും ആയി പ്രേക്ഷകരെ തേടി സെബിൻ എത്തി. തന്റെ കുടുംബത്തിന്റെ വീഡിയോയും സെബിൻ പ്രേക്ഷകരെ കാണിക്കാൻ മറന്നില്ല. സെബിന്റെ ഫാമിലിയും പ്രേക്ഷകരുടെ സ്വന്തം കുടുംബമാണ് ഇപ്പോൾ. തന്റെ വിശേഷങ്ങളും കുടുംബത്തിന്റെ വിശേഷങ്ങളും താരം സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ വിവാഹവും സമൂഹമാധ്യമങ്ങളിൽ വളരെയധികം വൈറലായിരുന്നു.

ഇപ്പോൾ ഇത് താരത്തിന്റെ ഭാര്യ അഞ്ചുവിന്റെ മെറ്റേണിറ്റി ഷൂട്ടിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അഞ്ജുവിന്റെ വിശേഷങ്ങളും താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇവർ രണ്ടുപേരും തങ്ങളുടെ കുഞ്ഞിന്റെ അച്ഛനും അമ്മയും ആകാൻ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് ഒരു മാലാഖയെ പോലെയാണ് അഞ്ചുവിന്റെ ഫോട്ടോ ഷൂട്ട്. Family is getting bigger,thanks lot for everyone wishes and and prayers. Anju and baby is doing good. എന്ന അടിക്കുറിപ്പോടെയാണ് സെബിൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

Rate this post