ചെടികൾ നന്നായി പൂക്കാൻ വളം മാത്രം പോരാ…

ചെടികൾ നന്നായി പൂക്കാൻ വളം മാത്രം പോരാ… നമ്മുടെ പൂന്തോട്ടത്തിലെ ചെടികൾക്ക് എത്രമാത്രം വളം ചെയ്താലും കൂടുതൽ പൂക്കൾ വിടരാത്ത അവസ്ഥ ഉണ്ടാകാറുണ്ട് അതിന് പ്രതിവിധിയായി പലവിധത്തിലുള്ള വളങ്ങളും നമ്മൾ പ്രയോഗിച്ചിട്ടുണ്ടാവും എന്നിട്ടും പൂക്കൾക്ക് നല്ല ഭംഗിയും നിറവും ലഭിച്ചിട്ടുണ്ടാവില്ല അതിനൊരു പ്രതിവിധിയാണ് നമ്മൾ ഇന്ന് പറയുന്നത്.

ഫ്ലവർ ഷോയിൽ ഒക്കെ കാണുന്ന പോലെ നമ്മുടെ വീട്ടിലെ ചെടികൾക്കും അതിൻറെ പൂവിനും വളരെയധികം ഭംഗിയും വലുപ്പവും എങ്ങനെ വരുത്താം എന്ന് നമുക്ക് നോക്കാം. ചെടികൾക്ക് ആവശ്യമുള്ള വളങ്ങൾ എന്ന് പറഞ്ഞാൽ എൻ പി കെ അതായത് നൈട്രജൻ ഫോസ്ഫറസ് പൊട്ടാസ്യം. എന്നാൽ ഇതു മാത്രം പോര ചെടികൾ വളരെ തഴച്ചുവളരാനും പൂക്കൾ വളരെ വലിപ്പം വെക്കുവാൻ അതിനു നമ്മൾ മറ്റൊരു വളം കൂടി ചെയ്യണം.

ഇങ്ങനെ തളച്ചു വളരണമെങ്കിൽ ചെടികൾക്ക് സൂക്ഷ്മ മൂലകങ്ങൾ വേണം അതായത് മൈക്രോ ന്യൂട്രിയൻസ് സാധാരണ മണ്ണിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ ആണിവ. സാധാരണ നമ്മുടെ ചെടിച്ചട്ടിയിൽ വളരുന്ന ചെടികൾക്ക് മൈക്രോ ന്യൂട്രിയൻസ് കുറവ് വളരെയധികം ഉണ്ടാവാറുണ്ട്. ഇതിനുവേണ്ടി നമ്മൾ കുറച്ച് മൈക്രോ ന്യൂട്രിയൻസ് ആണ് ഇതിന് ചേർത്ത് കൊടുക്കേണ്ടത്.

മെഗ്നീഷ്യം ആഡ് ചെയ്തു കൊടുത്തു കഴിഞ്ഞാൽ വളരെ അധികം റിസൾട്ട് നമുക്ക് ലഭിക്കുന്നതാണ്. അതിനുവേണ്ടി നമ്മൾ ഇന്ന് എടുത്തിരിക്കുന്നത് മഗ്നീഷ്യം സള്ഫേറ്റ് ആണ്. കണ്ടുകഴിഞ്ഞാൽ ഉപ്പിനോട് സാദൃശ്യമുള്ള മഗ്നീഷ്യം സൾഫേറ്റ് നമുക്ക് എല്ലാ വളം വിൽക്കുന്ന കടകളിൽ നിന്നും ലഭിക്കും.

ഈ സൂക്ഷ്മ മൂലകങ്ങൾ ചേർക്കുമ്പോൾ വളരെ കുറവ് ചേർക്കാൻ പാടുള്ളൂ. അതിനുവേണ്ടി ഈ വീഡിയോയിൽ കാണുന്ന പോലെ കുറച്ചു മാത്രം ഒരു സ്പൂണിൽ എടുത്തു വെള്ളത്തിൽ ചേർത്ത് ചെടിയിൽ തെളിച്ചു കൊടുക്കണം. ഇങ്ങനെ ചെയ്താൽ നമുക്ക് നല്ല റിസൾട്ട് ഉണ്ടാകുന്നതാണ്

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.