ഗര്‍ഭാവസ്ഥയില്‍ അമ്മയും കുഞ്ഞും മരണപെടുന്നത് ഇങ്ങനെയാണ് ആരും പറയാത്ത രഹസ്യം…

പലരും ഗർഭത്തിന്റെ ആദ്യലക്ഷണം ഛർദ്ദിയിലൂടെയാണു തിരിച്ചറിയുക. ഈ ഛർദി (മോണിങ് സിക്നസ്) മിക്കവാറും ഒന്നാം ഘട്ടത്തോടെ (12 ആഴ്ച) മാറുമെങ്കിലും ചില സ്ത്രീകളിൽ അത് 24 ആഴ്ചവരെയും മറ്റു ചിലർക്കു പ്രസവം വരെയും നീണ്ടു നിൽക്കാറുണ്ട്. ഒന്നാമത്തെ പ്രസവത്തിലാണു ഛർദ്ദിയുൾപ്പെടെയുള്ള പ്രഭാത അസ്വസ്ഥതകൾ കൂടുതൽ കാണാറ്. ആഹാരം തീരെ കഴിക്കാനാവാത്ത വിധം പ്രശ്നമുള്ളവർ ഡോക്ടറുടെ സേവനം തേടണം

35 വയസ്സു മുതൽ സ്ത്രീകൾക്കു ഗർഭധാരണശക്തി കുറഞ്ഞുവരുന്നു. ഇതിന് ഒരു കാരണം അണ്ഡത്തിന്റെ പ്രായക്കൂടുതലാവാം . ഒരു സ്ത്രീ ജനിക്കുമ്പോൾ ജീവിതകാലം മുഴുവനുമുള്ള അണ്ഡം അണ്ഡാശയത്തിൽ ഉണ്ടായിരിക്കും . മാസം തോറും ഓരോ അണ്ഡം പാകമായി ഗർഭ പാത്രത്തിലെത്തുന്നു.. ഗർഭധാരണം നടന്നില്ലെങ്കിൽ അതു മാസമുറയായി പോകുന്നു. അതു കൊണ്ടു പ്രായം കൂടും തോറും അണ്ഡത്തിന്റെ എണ്ണവും ശക്തിയും കുറയുന്നു. മാത്രമല്ല ഈ കാലയളവിൽ ഉപയോഗിക്കാനിടയായ മരുന്നുകൾ, അണുബാധകൾ, പ്രായം തോറും ഗർഭപാത്രത്തിലുണ്ടാകു ന്ന മുഴകൾ, അണ്ഡാശയത്തിലുണ്ടാകുന്ന സിസ്റ്റുകൾ, ഹോർമോൺ വ്യതിയാനങ്ങൾ എല്ലാം ഗർഭധാരണത്തെ ബാധിക്കും.

അടിയന്തരഘട്ടത്തിലൊഴിച്ച് മറ്റൊരിക്കൽ പോലും ഒരു സ്ത്രീക്കു പ്രസവിക്കാൻ ശസ്ത്രക്രിയ ആവശ്യമില്ല. ക്ഷമയോടുള്ള കാത്തിരിപ്പു മാത്രമാണ് ആവശ്യം. എങ്കിലും സുഖപ്രസവമാണെന്നു പറഞ്ഞ ഗർഭിണിയെ ചിലപ്പോൾ ശസ്ത്രക്രിയ നടത്തേണ്ടി വന്നേക്കാം. പ്രസവത്തിന്റെ വിവിധ ഘട്ടങ്ങളിലുണ്ടാകുന്ന അപ്രതീക്ഷിതമായ സംഭവങ്ങളെ തുടർന്നാണിത്. ഇതു മനസിലാക്കാതെ ഡോക്ടർ അനാവശ്യമായി ശസ്ത്രക്രിയ നടത്തിയെന്നു കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.Baiju’s Vlogs

Comments are closed.