നിങ്ങളെ ഗ്യാസ് എന്ന അസുഖം അലട്ടുന്നുവോ…?ഗ്യാസ്ട്രബിൾ മാറ്റാൻ 10 വഴികൾ…

ആരോഗ്യത്തിന് വില്ലനാവുന്ന പ്രതിസന്ധികളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഗ്യാസ് അഥവാ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി ശ്രമിക്കുമ്പോള്‍ അത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇന്നത്തെ കാലത്തെ ഭക്ഷണരീതിയുടെ ഫലമായി നെഞ്ചെരിച്ചിലും ഗ്യാസും എന്ന് വേണ്ട പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്കും ഇത് നയിക്കുന്നു. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികളെ തരണം ചെയ്യാന്‍ സഹായിക്കുന്നതിന് ആയുര്‍വ്വേദത്തില്‍ നിരവധി ഒറ്റമൂലികള്‍ ഉണ്ട്.

വയറ് വീര്‍ത്തു വരിക, വയറ്റില്‍ എരിച്ചില്‍, നെഞ്ചെരിച്ചില്‍, ദഹനക്കേട്, കീഴ്‌വായു കൂടുതലായി പോകുക, വര്‍ദ്ധിച്ച ഏമ്പക്കം, പുളിച്ചുതികട്ടുക, വയറ്റിലും നെഞ്ചിന്റെ താഴെയും വേദന എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ ഗ്യാസട്രെബിളിന്റെ ഫലമായി ഉണ്ടാകാം. ഗ്യാസിന്റെ പ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കും അനുഭവപ്പെടാം. അത് സ്വാഭാവികം. മറ്റ് അസുഖങ്ങള്‍ ഒന്നുമില്ലെങ്കില്‍ ഗ്യാസ് അധിക സമയം ഉള്ളില്‍ തങ്ങിനില്‍ക്കില്ല.

കീഴ്‌വായുവായും ഏമ്പക്കമായും ഗ്യാസ് പുറത്തേക്കു പോകുന്നു. ഗ്യാസിന്റെ ലക്ഷണങ്ങള്‍ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളായി കരുതാനുള്ള സാധ്യത കൂടുതലാണ്. വന്‍കുടലിന്റെ ഇടത്തു വശത്തും വലത്തു വശത്തും ഗ്യാസ് നിറഞ്ഞ് മുകളിലേക്കു തള്ളുകയും ഹൃദയത്തിന് സമ്മര്‍ദം ഉണ്ടാക്കുകയും ചെയ്യുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടാം. മരുന്നില്ലാതെ മാറ്റാന്‍ കഴിയുന്ന ഒന്നാണ് ഗ്യാസ്‌ട്രെബിള്‍. സാധാരണ അനുഭവപ്പെടുന്ന ഗ്യാസിന് പ്രത്യേകിച്ച് ചികിത്സയൊന്നും ആവശ്യമില്ല. അല്പ സമയത്തിനുശേഷം മാറിക്കൊള്ളും.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.