ഗ്യാസ് ട്രബിൾ പൂർണ്ണമായി മാറാൻ വീട്ടിൽ വെച്ച് ചെയ്യാവുന്ന കാര്യങ്ങൾ

ഗ്യാസ് ട്രബിൾ കൊണ്ടുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കാത്തവർ ഉണ്ടാകില്ല.. ദഹനക്കുറവാണ് ഗ്യാസിനു പ്രധാന കാരണം. കൂടെക്കൂടെ ഏമ്പക്കം വിടുക, വയറിനു സ്തംഭനവും വിമ്മിട്ടവും തോന്നുക, ഛര്‍ദ്ദിക്കാന്‍ തോന്നുക, കീഴ്ശ്വാസം ഉണ്ടാകുക എന്നിങ്ങനെ പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ വായുകോപംകൊണ്ടു ഉണ്ടാകാം..

ഇന്ന് വിശപ്പില്ലാത്തപ്പോഴും സമയം നോക്കി ഭക്ഷിക്കുന്നവരാണ് ഭൂരിപക്ഷം പേരും. അതു തെറ്റാണ്. ദിവസത്തില്‍ മൂന്നോ നാലോ പ്രാവശ്യം കട്ടിയുള്ള ആഹാരക്രമം ശീലിച്ചവരുണ്ട്. അത്യധ്വാനം ചെയ്താല്‍ ശരീരത്തിലെ ഏതവയവവും ക്ഷീണിക്കും. വിശ്രമം ശരീരത്തിലെ എല്ലാ പേശികള്‍ക്കും ആവശ്യമാണ്. അമിതഭക്ഷണക്കാര്‍ ആമാശയത്തിന് ഒരു വിശ്രമവും നല്‍കുന്നില്ല. അമിതാഹാരം ഗ്യാസും മറ്റു രോഗങ്ങളും വിളിച്ചു വരുത്തും.

ഗ്യാസ് പല വിധത്തില്‍ ഉണ്ടാവാം. ചിലതരം ഭക്ഷണങ്ങളുടെ ദഹനത്തിന്റെ ഭാഗമായോ, മുഴുവനും നന്നായി ദഹിക്കപ്പെടാതിരിക്കുമ്പോഴോ ഗ്യാസ് ഉണ്ടാവാം. ചെറുകുടലില്‍ നന്നായി ദഹിക്കാത്ത ഭക്ഷണം വന്‍ കുടലില്‍ ഗ്യാസ് ഉണ്ടാക്കാം. അന്നനാളം, വയറ്,നെഞ്ച് എന്നിവിടങ്ങളിലെ പലവിധ രോഗങ്ങളും ഗ്യാസ്ട്രബിളിനു കാരണമാ കാറുണ്ട്. അതിനാല്‍ സ്ഥിരമായി ഗ്യാസ് പ്രശ്‌നം അനുഭവപ്പെടുന്നവര്‍ കൃത്യമായ വൈദ്യപരിശോധനയിലൂടെ രോഗങ്ങളെന്തെങ്കിലുമുണ്ടോ എന്നു കണ്ടെത്തണം.

ഗ്യാസ് ട്രബിള്‍ മാറാൻ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.. ഡോക്ടർ വിശദീകരിക്കുന്നു. നെഞ്ചെരിച്ചില്‍, വയറുവേദന, വയറ് വീര്‍ത്തുവരിക, ഏമ്പക്കം, മറ്റ് അസ്വസ്ഥതകള്‍ ഇവയൊക്കെ മിക്കവരിലും ഗ്യാസ്ട്രബിള്‍ മൂലമുണ്ടാകുന്ന പ്രശ്നങ്ങളാണ്… ഗ്യാസ് ട്രബിൾ പൂർണ്ണമായി മാറാൻ വീട്ടിൽ വെച്ച് ചെയ്യാവുന്ന കാര്യങ്ങൾ എന്തല്ലാം ? വീഡിയോ കാണുക

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Arogyam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.