ഇത് ആരാധകരും കാത്തിരുന്ന നിമിഷം; ഗായത്രി സുരേഷും ദിൽഷയും ഒന്നിച്ചു!!കൂടെ തകർപ്പൻ ഡാൻസും… | Dilsha Prasannan And Gayathri R Suresh Collab Reels Goes Viral Malayalam

Dilsha Prasannan And Gayathri R Suresh Collab Reels Goes Viral Malayalam : ബിഗ് ബോസ് പ്രേക്ഷകർക്ക് ഒട്ടും പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത താരമാണ് ദിൽഷ പ്രസന്നൻ. നടിയും ഡാൻസറുമായ ദിൽഷ ബിഗ് ബോസ് നാലാം സീസണിൽ വിജയകിരീടം ചൂടിയ മത്സരാർത്ഥിയാണ്. എന്നാൽ ഒരേ സമയം അഭിനന്ദനങ്ങളും വിമർശനങ്ങളും താരത്തെ തേടിയെത്തിയിരുന്നു. പല സെലിബ്രിറ്റികളും ദിൽഷയെ അകറ്റിനിർത്തി മറ്റു മത്സരാർത്ഥികളെ സപ്പോർട്ട് ചെയ്തപ്പോൾ ദിൽഷക്ക് പിന്തുണയേകി കൂടെ നിന്ന ആളാണ് നടി ഗായത്രി സുരേഷ്.

ഇന്ന് മലയാള സിനിമയിലെ തിളങ്ങുന്ന യുവതാരമായ ഗായത്രി പലതവണയാണ് ദിൽഷയെ സപ്പോർട്ട് ചെയ്തു കൊണ്ട് തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടത്. ലൈവ് വീഡിയോകളിൽ വരെ എത്തി ഗായത്രി ദിൽഷയെ സപ്പോർട്ട് ചെയ്തിരുന്നു. എന്തൊക്കെ പറഞ്ഞാലും എങ്ങനെയൊക്കെ പറഞ്ഞാലും ദിൽഷ തന്നെയാണ് ശരി എന്നായിരുന്നു ഗായത്രിയുടെ പക്ഷം. ഒടുവിലിതാ ഷോയ്ക്ക് ശേഷം ഗായത്രി സുരേഷും ദിൽഷയും ഇതാദ്യമായി കണ്ടുമുട്ടിയിരിക്കുകയാണ്.

ഈ സന്തോഷം അടിച്ചുപൊളിക്കുകയാണ് ദിൽഷ. ഇരുവരും ചേർന്ന് ഒരു തകർപ്പൻ ഡാൻസ് കളിച്ചുകൊണ്ടുതന്നെയാണ് ഈ മീറ്റപ്പ് ആഘോഷമാക്കി മാറ്റിയത്. ഇതിനെക്കുറിച്ച് ദിൽഷ തന്നെ തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്. എത്രത്തോളം പോസിറ്റീവ് എനർജി….വൈബ്രന്റ്റ്, ഈ സമയം ഞാൻ ആസ്വദിക്കുന്നു…സംസാരിക്കുന്ന ഓരോ സമയവും ആസ്വദിക്കുന്നു. എന്താണെങ്കിലും ഇരുവരും ഒന്നിച്ചുള്ള ഡാൻസ് സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ട്രെൻഡിംഗ് ആയിട്ടുണ്ട്.

ഇവരെ ഒന്നിച്ച് കാണാൻ ബിഗ്ഗ്‌ബോസ് പ്രേക്ഷകരും കുറേ ആഗ്രഹിച്ചിരുന്നു. മാത്രമല്ല ഗായത്രി അടുത്ത ബിഗ്‌ബോസിൽ വരണമെന്ന് ആഗ്രഹിക്കുന്നവരും കുറവല്ല. ഡാൻസിന്റെ കാര്യത്തിൽ മിടുമിടുക്കികളായ രണ്ട് താരങ്ങൾ ഒന്നിച്ചതോടെ ഒരു മാജിക്കൽ പെർഫോമൻസ് തന്നെയാണ് ക്യാമറയിൽ പകർന്നാടിയത്. ഈ ഡാൻസ് വീഡിയോക്ക് താഴെ ഒട്ടനേകം കമ്മന്റുകളാണ് ഇപ്പോൾ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്.