ഗോൾഡൻ ഔട്ട് ഫിറ്റിൽ സ്റ്റൈലിഷായി ഗായത്രി സുരേഷിന്റെ പുതിയ ഫോട്ടോഷൂട്ട്; സംഭവം ക്ലാസ് ആയെന്ന് ആരാധകർ… | Gayathri Suresh In Golden Outfit Pics Goes Viral

Gayathri Suresh In Golden Outfit Pics Goes Viral : ചലച്ചിത്രതാരങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയ താരമാണ് ഗായത്രി സുരേഷ്. സിനിമകളിലേതിനേക്കാൾ കൂടുതൽ ഗായത്രി സുരേഷ് മലയാളികൾക്ക് സുപരിചിതമായത് സോഷ്യൽ മീഡിയ ട്രോളുകളിലൂടെയാണ്. ഗായത്രി സുരേഷിന്റെ അഭിമുഖങ്ങളും ടോക് ഷോകളും സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറലാവാറുണ്ട്. തനിക്കെതിരെ വരുന്ന ട്രോളുകളെയെല്ലാം പോസറ്റീവായി കാണുന്നു എന്നതാണ് മറ്റു താരങ്ങളിൽ നിന്നും ഗായത്രി സുരേഷിനെ വ്യത്യസ്തയാക്കുന്നത്.

2014 ലെ മിസ് കേരളയായിരുന്നു ഗായത്രി. കുഞ്ചാക്കോ ബോബൻ നായകനായ ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെയായിരുന്നു ഗായത്രിയുടെ അഭയരംഗത്തേക്കുള്ള വരവ്. പിന്നീട് ഒരേ മുഖം, കരിങ്കുന്നം സിക്സേഴ്സ്, ഒരു മെക്സിക്കൻ അപാരത, വർണ്ണത്തിൽ ആശങ്ക, നാം തുടങ്ങിയ ചിത്രങ്ങളിലും പ്രധാനവേഷങ്ങളിൽ അഭിനയിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥ കൂടിയാണ് ഗായത്രി. അഭിനയത്തിനോട് ഒപ്പം തന്നെ മോഡലിംഗ് രംഗത്തും സജീവമാണ് ഗായത്രി. ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്.

Gayathri Suresh In Golden Outfit Pics Goes Viral
Gayathri Suresh In Golden Outfit Pics Goes Viral

ഗായത്രി സുരേഷ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗോൾഡൻ ടോപ്പും ഓറഞ്ച് ഗോൾഡൻ ഷെയ്ഡിലുള്ള സ്കേർട്ടിലുമാണ് ഗായത്രി തിളങ്ങി ഇരിക്കുന്നത്. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിട്ടുള്ളത്. സംഭവം ക്ലാസ് ആയിട്ടുണ്ടെന്നാണ് ആരാധകരിൽ ഏറിയ പങ്കും പറയുന്നത്.

മോഡലിംഗ് ഫോട്ടോഗ്രാഫറായ ഗോഡ്വിൻ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ചില അഭിമുഖങ്ങളിൽ പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട് എന്ന ഗായത്രി പറഞ്ഞത് നിരവധി ട്രോളുകൾക്ക് വഴിതെളിച്ചിരുന്നു. തനിക്ക് ആദ്യം തോന്നിയിരുന്നത് പൃഥ്വിരാജിനോട് ആയിരുന്നുവെന്നും ഗായത്രി ചില അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അഭിമുഖങ്ങളിലെ ഗായത്രിയുടെ ഇത്തരം തുറന്നുപറച്ചിലുകൾ ട്രോളന്മാർ ആഘോഷം ആകാറുണ്ട്.