സിനിമയിലെ പ്രമുഖ നടൻ പ്രപ്പോസ് ചെയ്തിട്ടുണ്ട്..!! അദ്ദേഹത്തോട് നോ പറയാൻ കാരണം തനിക്ക് ആ വൈബ് കിട്ടിയില്ല… | Gayathri Suresh Loves Pranav Mohanlal

Gayathri Suresh Loves Pranav Mohanlal : അഭിമുഖങ്ങൾ മൂലം നിരവധി ട്രോളുകൾ വാങ്ങിക്കൂട്ടാറുള്ള നടിയാണ് ഗായത്രി സുരേഷ്. സിനിമകൾ ചുരുക്കമാണെങ്കിലും അഭിമുഖങ്ങളും മറ്റും യുവനടിമാരിൽ ശ്രദ്ധേയായി മാറാൻ ഗായത്രിയെ സഹായിച്ചിട്ടുണ്ട്. പലപ്പോഴും ഗായത്രിയുടെ പല വാക്കുകളെല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു. ട്രോളുകൾ പൊതുവെ ആസ്വദിക്കാറുണ്ടായിരുന്ന ഗായത്രിയെ ചില ട്രോളുകൾ ഇപ്പോൾ വിഷമിപ്പിക്കുന്നുണ്ടെന്നാണ് ഗായത്രി പറയുന്നത്. ഇത്തരം ട്രോളുകൾ തന്നെ മാത്രമല്ല കുടുംബത്തെ പോലും വേദനിപ്പിക്കാറുണ്ടെന്നാണ് ഗായത്രി പറയുന്നത്.

ഇന്റർവ്യൂവിൽ പങ്കെടുക്കുമ്പോൾ ചോദ്യങ്ങളുടെ മറുപടിയായി പലതും തുറന്ന് പറഞ്ഞ് പോവും. എന്നാൽ അത് ട്രോളായിട്ടാണ് പുറത്തുവരുന്നതെന്നും ഗായത്രി പറയുന്നു. പരിപാടിയുടെ അവതരാകനായ ശ്രീകണ്ഠൻ നായരുടെ പ്രണയമുണ്ടോ എന്ന ചോദ്യത്തിനും ഗായത്രി പ്രതികരിച്ചു. തന്റെ മുൻ കാല പ്രണയങ്ങളെക്കുറിച്ചും നടി പറയുന്നു. ഒപ്പം പ്രണവ് മോഹൻലാലിനോട് തോന്നിയ ഇഷ്ടത്തെ കുറിച്ചും വീണ്ടും ഗായത്രി പറഞ്ഞു.

Gayathri Suresh Loves Pranav Mohanlal
Gayathri Suresh Loves Pranav Mohanlal

പ്രണവിനോട് ശരിക്കും ഇഷ്ടമാണെന്നും കല്യാണം കഴിക്കണം എന്ന് ആഗ്രഹവുമുണ്ടെന്നും ഗായത്രി വീണ്ടും പറഞ്ഞു. പ്രണവിന് തന്നെ അറിയുക പോലുമുണ്ടാവില്ലെന്നും ബോളിവുഡ് താരം ആലിയ ഭട്ട് അഭിമുഖങ്ങളിൽ രൺവീർ കപൂറിനോടുള്ള ഇഷ്ടം തുറന്ന് പറയുമായിരുന്നുവെന്നും അത് കണ്ടപ്പോൾ തന്റെ ഇഷ്ടം തുറന്ന് പറഞ്ഞാൽ എന്താണെന്ന് തോന്നിയതായും ഗായത്രി പറയുന്നു. പക്ഷെ അത് പറഞ്ഞപ്പോൾ ട്രോളായി മാറിയെന്നതിലെ വിഷമവും ഗായത്രി തുറന്നുപറഞ്ഞു.

കോളേജിൽ പഠിക്കുമ്പോൾ സീരിയസ് പ്രണയം ഉണ്ടായിരുന്നെന്നും പിന്നീട് രണ്ടാളുടെയും ഇടയിൽ ഒരു പവർ ഈഗോ വന്നതോടെ ആ ബന്ധം മുന്നോട്ട് പോകില്ലെന്ന് മനസിലായെന്നും അയാൾ പോയതോടെ കുറച്ച് കാലം താൻ ഡിപ്രഷനിലായതായും നടി പറഞ്ഞു. ‘അതിൽ നിന്നും സ്വയം പുറത്ത് കടന്നു, അയാളെ പിന്നീടും കണ്ടിട്ടും സൗഹൃദത്തോടെ സംസാരിച്ചിട്ടുണ്ട്. എന്നാൽ അയാൾക്ക് ഫേസ് ചെയ്യാൻ മടിയുണ്ടായിരുന്നു.’ ഗായത്രി പറഞ്ഞു. സിനിമയിലെ ഒരു പ്രമുഖ നടൻ പ്രപ്പോസ് ചെയ്തിട്ടുണ്ടെന്നും സിനിമ നടൻ ആയത് കൊണ്ട് അല്ല അദ്ദേഹത്തോട് നോ പറഞ്ഞതെന്നും തനിക്ക് ആ വൈബ് കിട്ടിയില്ല എന്നത് കൊണ്ടാണെന്നും ഗായത്രി വ്യക്തമാക്കി.