തിളച്ച വെള്ളത്തിൽ ഇതൊരു തുള്ളി ഒഴിച്ചു നോക്കൂ; പല്ലി വീടിന്റെ പരിസരത്തു പോലും ഇനി വരില്ല മക്കളെ.!! | Get Rid Of Lizard
Get Rid Of Lizard : അടുക്കളയിലെ പണികളെല്ലാം എളുപ്പത്തിൽ തീർത്ത് വൃത്തിയാക്കി വയ്ക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാൽ മിക്കപ്പോഴും സാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. പരിപ്പ്, ചെറുപയർ പോലുള്ള ധാന്യങ്ങൾ കൂടുതൽ നാൾ കേടുകൂടാതെ സൂക്ഷിക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്.
അത്തരം അവസരങ്ങളിൽ അവ ഒന്ന് ചൂടാക്കിയ ശേഷം കുറച്ച് എണ്ണ അതിൽ തടവി ഒരു കുപ്പിയിൽ ഇട്ട് സൂക്ഷിക്കുകയാണെങ്കിൽ കൂടുതൽ നാൾ കേടുകൂടാതെ വയ്ക്കാനായി സാധിക്കുന്നതാണ്. അതുപോലെ ധാന്യങ്ങൾക്കു മുകളിലായി രണ്ടോ മൂന്നോ ഫോയിൽ പേപ്പർ ചെറിയ ഉണ്ടകളായി ഉരുട്ടി ഇടുന്നതും വളരെ നല്ലതാണ്. ഒരുപാട് നാളായി ഉപയോഗിക്കാതെ വച്ച ജീൻസ് പെട്ടെന്ന് ഉപയോഗിക്കാൻ സാധിക്കുന്നില്ല എങ്കിൽ അതിന്റെ ഫിറ്റ് ശരിയാക്കാനായി ഒരു റബ്ബർ ബാൻഡ് ഇട്ട് ജീൻസിന്റെ ഹോളിലൂടെ വലിച്ചിടുക്കുക.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ എത്ര ടൈറ്റായ ജീൻസും ഉപയോഗിക്കാനായി സാധിക്കുന്നതാണ്. അതുപോലെ ജീൻസ് മടക്കി സൂക്ഷിക്കുമ്പോൾ ഭംഗിയായി മടക്കി വയ്ക്കാൻ ആദ്യം തന്നെ കാലിന്റെ രണ്ട് അറ്റവും മടക്കി ബാക്കിഭാഗം അതേ രീതിയിൽ ഫോൾഡ് ചെയ്ത് വയ്ക്കാനായി ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ സ്ഥലം ലാഭിക്കാനും സാധിക്കും. പാറ്റ, പല്ലി പോലുള്ളവയുടെ ശല്യം കാരണം തുണികളും മറ്റും സൂക്ഷിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.
അത് ഒഴിവാക്കാനായി ഒരു പാത്രത്തിൽ അല്പം വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ലൈസോൾ ചേർത്ത് സ്റ്റൗ ഓഫ് ചെയ്യുക. ശേഷം കുറച്ചു പേസ്റ്റ് കൂടി അതിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു ലിക്വിഡ് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി വീടിന്റെ എല്ലാ ഭാഗങ്ങളിലും സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : Dreams of Colours