ആർക്കും അറിയാത്ത സൂത്രം.!! വീട്ടിലെ പല്ലി ശല്യം എന്നന്നേക്കുമായി ഒഴിവാക്കാൻ ഒരു പിടി പച്ചമുളകിന്റെ ഞെട്ട് മാത്രം മതി; ഒരു രൂപ ചിലവില്ലാതെ അടിപൊളി ടിപ്പ്.!! | Get Rid Of Lizards Using Green Chilly Tip

Get Rid Of Lizards Using Green Chilly Tip : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കണ്ടു വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും പല്ലി ശല്യം. ഒരിക്കൽ വന്നു പെട്ടാൽ പിന്നീട് അവയെ തുരത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് അടുക്കള പോലുള്ള ഭാഗങ്ങളിലാണ് പല്ലിയുടെ ശല്യം കൂടുതലായി കണ്ടു വരുന്നത്.

ഇത്തരം ഭാഗങ്ങളിൽ കെമിക്കൽ ഉള്ള സാധനങ്ങൾ ഉപയോഗിക്കാനും സാധിക്കുകയില്ല. സാധാരണയായി മുട്ടത്തോട് പല്ലിയെ തുരത്താനായി വയ്ക്കാറുണ്ടെങ്കിലും അതിന് ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. ഇത്തരത്തിൽ പല രീതികൾ പരീക്ഷിച്ചിട്ടും ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു രീതിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ പല്ലിയെ തുരത്താനായി ഒരു മിശ്രിതമാണ് ഉപയോഗപ്പെടുത്തുന്നത്. അത് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഉള്ളിയുടെ തൊലി, പച്ചമുളകിന്റെ തണ്ട്, ഡെറ്റോൾ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ എടുത്തു വച്ച ഉള്ളിയുടെ തൊലിയും, മുളകിന്റെ തണ്ടും ആവശ്യത്തിന് വെള്ളവും ചേർത്ത് അടുപ്പിൽ വച്ച് നല്ലതുപോലെ തിളപ്പിച്ചെടുക്കുക.

ഈയൊരു സമയത്ത് ഉള്ളിത്തോലിൽ നിന്നും വെള്ളമെല്ലാം ഇറങ്ങി ഇളം ബ്രൗൺ നിറത്തിലേക്ക് വെള്ളം മാറുന്നതാണ്. ഇത് നന്നായി തിളച്ചുകുറിയ ശേഷം സ്റ്റവിൽ നിന്നും വാങ്ങി വക്കാം. ശേഷം ഒരു അരിപ്പ ഉപയോഗിച്ച് മറ്റൊരു പാത്രത്തിലേക്ക് അരിച്ചു വെക്കുക.

അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഡെറ്റോൾ കൂടി ചേർത്തു കൊടുക്കാം. ഇത് നന്നായി ഇളക്കി മിക്സ് ചെയ്യണം. വെള്ളത്തിന്റെ ചൂട് പൂർണ്ണമായും പോയി കഴിയുമ്പോൾ ഒരു സ്പ്രേ ബോട്ടിലിലേക്ക് അത് നിറച്ചു കൊടുക്കാവുന്നതാണ്. ശേഷം വീട്ടിൽ പല്ലി വരുന്ന ഭാഗങ്ങളിലെല്ലാം ഈ ഒരു ലിക്വിഡ് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. ഇടയ്ക്കിടയ്ക്ക് ഈയൊരു രീതിയിൽ ചെയ്യുകയാണെങ്കിൽ വീട്ടിലെ പല്ലി ശല്യം പാടെ ഒഴിവാക്കാനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Resmees Curry World

Rate this post