ഇഞ്ചി കൃഷിയുടെ 100 മേനി വിളവിന് 10 ടിപ്പുകൾ

സുഗന്ധവ്യഞ്ജനമെന്നതിലുപരി ഔഷധഗുണത്തിലും ഇഞ്ചി ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഉദരസംബന്ധമായ അസുഖങ്ങള്‍ക്കും ദഹനശക്തി വര്‍ദ്ധിപ്പിക്കാനും ആമാശയം, കുടല്‍ എന്നിവയുടെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിനും ഇഞ്ചി സഹായിക്കും.വിറ്റാമിന്‍ എ, സി,ഇ ധാതുക്കളായ മഗ്നീഷ്യം ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, ഇരുമ്പ്, കാത്സ്യം, ആന്‍റിഓക്‌സൈഡുകള്‍ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് ഇഞ്ചി.

ചൂടും ഈർപ്പവും കലർന്ന കാലാവസ്ഥയാണ് ഇഞ്ചിക്കൃഷിക്ക് നല്ലത്. വർഷത്തിലെ ഏറ്റവും ചൂടുകൂടിയ മാസങ്ങളായ ഏപ്രിൽ മെയ് മാസങ്ങളിൽ ചുരുങ്ങാതെയും രോഗകീടബാധയേൽക്കാതെയും സൂക്ഷിക്കേണ്ടതുമാണ്‌. വിത്ത് കൃഷിക്കായി ശേഖരിക്കുന്നതു മുതൽ വിളവെടുപ്പുവരെ വളരെയധികം പരിപാലനം ആവശ്യമുള്ള ഒരു സസ്യമാണ്‌ ഇഞ്ചി.


കൃഷിക്കായി ഒരുക്കുന്ന കീടരോഗങ്ങൾ ഇല്ലാത്ത ചെടികളിൽ നിന്നു മാത്രം വിത്തിനുള്ള ഇഞ്ചി ശേഖരിക്കുക. കൃഷി സമയത്തേക്കായി കീടങ്ങളുടെ ആക്രമണം ഇല്ലാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കുക. മണ്ണില്‍ കൂടിയും വിത്തില്‍ കൂടിയും പകരുന്ന മൃദുചീയല്‍, ബാക്ടീരിയല്‍ വാട്ടം എന്നീരോഗങ്ങളാണ് ഇഞ്ചിയില്‍ പ്രധാനമായും കണ്ടുവരുന്നത്. അതുകൊണ്ടു തന്നെ രോഗം വരാതിരിക്കാനുള്ള മുന്‍കരുതലും കൃത്യമായ സസ്യസംരക്ഷണമാര്‍ഗ്ഗങ്ങളും വലിയതോതിലുള്ള വിളനാശം സംഭവിക്കാതിരിക്കാന്‍ സഹായകമാകും. തണ്ടുതുരപ്പനാണ് ഇഞ്ചിയെ ആക്രമിക്കുന്ന പ്രധാന കീടം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി MALANAD WIBES ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.