ആളെ മനസ്സിലായോ!? കുഞ്ഞു പ്രായത്തിലെ ആളൊരു കില്ലാടി തന്നെ; സാന്ത്വനം അഞ്ജു ചേച്ചി അഭിനയിച്ച പരസ്യച്ചിത്രങ്ങൾ വൈറലാകുന്നു… | Gopika Anil Childhood Advertisement Video Viral Malayalam
Gopika Anil Childhood Advertisement Video Viral Malayalam : മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ഗോപിക അനിലും സഹോദരി കീർത്തന അനിലും. സാന്ത്വനം പരമ്പരയിലെ അഞ്ജലി എന്ന കഥാപാത്രമായി മിന്നും പ്രകടനം കാഴ്ചവെക്കുന്ന താരമാണ് ഗോപിക. സഹോദരി കീർത്തന സീ കേരളത്തിൽ സംപ്രേഷണം ചെയ്തിരുന്ന കബനി എന്ന സീരിയലിൽ ഗോപികക്കൊപ്പം മുഖ്യവേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
കുട്ടിക്കാലത്ത് തന്നെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരങ്ങളാണ് ഗോപികയും കീർത്തനയും. ബാലേട്ടൻ എന്ന മോഹൻലാൽ ചിത്രത്തിൽ ഇരുവരും കൊച്ചുമിടുക്കികളായി പ്രേക്ഷകമനം കവരുകയായിരുന്നു. കുട്ടികളായിരിക്കെ ഇരുവരും ഒന്നിച്ചഭിനയിച്ച ഒരു പരസ്യചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. നിഷ്കളങ്കമായ മുഖഭാവത്തിൽ ഗോപികയും കീർത്തനയും ഒത്തുചേർന്ന പരസ്യചിത്രം ഒരു ടെക്സ്ടൈൽ ഷോപ്പിന്റെതാണ്. വർഷങ്ങൾക്കിപ്പുറം ഇപ്പോൾ ആ പരസ്യം സാന്ത്വനം ഫാൻസ് ഗ്രൂപ്പിലുൾപ്പെടെ വൈറലാവുകയാണ്.
അഞ്ജുച്ചേച്ചി അന്നും എത്ര ക്യൂട്ട് ആയാണ് അഭിനയിച്ചിരിക്കുന്നതെന്നാണ് ആരാധകരുടെ കമ്മന്റ്. സഹോദരിമാർ ഒളിച്ചും പാത്തും കളിക്കുന്നത് കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. പുത്തനത്താണി ഗ്രാൻഡ് സിൽക്സിന്റെ പരസ്യചിത്രമാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ഗോപികക്കൊപ്പം കീർത്തനയും പരസ്യചിത്രത്തിൽ വളരെ ക്യൂട്ട് ആയി അഭിനയിച്ചിരിക്കുന്നുവെന്ന് പറയുകയാണ് ആരാധകർ. മലയാളം ടെലിവിഷൻ ആരാധകരുടെ പ്രിയനായികയാണ് ഇന്ന് ഗോപിക അനിൽ.
സാന്ത്വനത്തിലെ അഞ്ജലി എന്ന കഥാപാത്രത്തിലൂടെ ഗോപികക്ക് ലഭിച്ച ഫാൻ ബേസ് വളരെ വലുതാണ്. ഗോപിക പങ്കുവെക്കാറുളള സാന്ത്വനം ലൊക്കേഷൻ ഫൺ വീഡിയോകളിൽ പലപ്പോഴും സഹോദരി കീർത്തനയെയും കാണാറുണ്ട്. അനിയത്തിയെ വളരെ ചേർത്തുപിടിക്കാറുള്ള ആളാണ് ഗോപിക. തന്റെ സോഷ്യൽ മീഡിയ പേജിലും അനിയത്തിക്കൊപ്പമുള്ള ചിത്രങ്ങളും മറ്റും സ്ഥിരം പോസ്റ്റ് ചെയ്യാറുണ്ട് താരം. ഇരുവരും ഒന്നിച്ച് സ്‌ക്രീനിൽ എത്തുന്നതിനെപ്പറ്റിയും ആരാധകർ ചർച്ച ചെയ്യാറുണ്ട്. സാന്ത്വനത്തിൽ പറ്റിയ കഥാപാത്രമുണ്ടെങ്കിൽ കീർത്തനയെയും കൊണ്ടുവരണെമെന്ന് ആരാധകർ ആവശ്യപ്പെടാറുണ്ട്.