പ്രിന്റഡ് സാരിയില്‍ മിന്നിത്തിളങ്ങി ഗോപിക!! ഇത് അടിപൊളി ലുക്കെന്ന് ആരാധകര്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം… | Gopika Ramesh In Printed Saree Looks Viral Malayalam

Gopika Ramesh In Printed Saree Looks Viral Malayalam : മലയാളത്തിലെ മികച്ച യുവ നായികമാരിൽ ഒരാളാണ് ഇന്ന് ഗോപിക രമേശ്‌. തണ്ണീർ മത്തൻ എന്ന ഹിറ്റ് സിനിമയിലൂടെ മലയാളത്തിലേക്ക് അരങ്ങേറിയ താരം ചെയ്ത സിനിമകൾ ഒക്കെയും സൂപ്പർ ഹിറ്റാണ്. നടിയുടെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വൈറ്റ് പ്രിന്റ്റ്ഡ് സാരിയിലെ സൂപ്പർ ലുക്കിന് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. ഇടയ്ക്കിടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ഗോപിക ആരാധകരെ ഞെട്ടിക്കാറുണ്ട്.

ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു ആരാധകരെ ഞെട്ടിക്കുന്ന നടിമാരിൽ ഒരാളിൽ കൂടിയാണ് ഗോപിക. ഇപ്പോഴിതാ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ സജ്ജീകമാകുന്നത്. വൈറ്റിൽ റെഡ് കളർ ഫ്ലവർ പ്രിന്റ് ചെയ്ത സാരിക്കൊപ്പം സ്ലീവ് ലെസ് ബ്ലൗസ് ആണ് താരം അണിഞ്ഞിരിക്കുന്നത്. റൗക്കയുടെ ശ്രീജിത്ത് വിജയനാണ് താരത്തിന്റെ മനോഹര സാരി ഡിസൈൻ ചെയ്തിരിക്കുന്നത്.

ജിബിനാണ് താരത്തിന്റെ മനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. വിരലിലെണാവുന്ന സിനിമകൾ മാത്രം ചെയ്ത താരം തന്റെ കഴിവ് തെളിയിച്ച നടിമാരിൽ ഒരാളാണ്. താരം അഭിനയിച്ച സിനിമകൾ എല്ലാം ഹിറ്റാണ്. തണ്ണീർ മത്തൻ ദിനങ്ങൾ സിനിമയിൽ സെക്കന്റ്‌ നായികയായി എത്തി ആരാധകരുടെ ശ്രദ്ധപിടിച്ചു പറ്റാൻ താരത്തിന് സാധിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമാണ് നടി. ഇപ്പോൾ തമിഴിലും സജീവമാണ് നടി. ആമസോൺ പ്രൈമിൽ വന്ന തമിഴ് സീരീസ് സുഴലിൽ ഗോപിക ഒരു വ്യത്യസ്ത കഥാപാത്രത്തെ അഭിനയിച്ചിരുന്നു. അതു ശ്രദ്ധിക്കപ്പെട്ടു. അഭിനയത്തിൽ മാത്രമല്ല മോഡലിംഗിലും സജീവമാണ് ഗോപിക. ഗോപികയുടെ വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കും. എല്ലായിപ്പോഴും വിമർശനങ്ങളെ മാറ്റിനിർത്താറുണ്ട് നടി.