സൂപ്പർ ഹോട്ട് ലുക്കിൽ വികാരം ഇല്ലാത്ത കാമുകി സ്റ്റെഫി; വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങൾ… | Gopika Ramesh Latest Hot Look Goes Viral Malayalam

Gopika Ramesh Latest Hot Look Goes Viral Malayalam : തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഗോപിക രമേശ്‌. ചിത്രത്തിൽ ചെറിയ വേഷമാണ് ലഭിച്ചതെങ്കിലും പ്രേക്ഷകർക്കിടയിൽ താരം ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം ഇടയ്ക്കിടെ തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്താറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർക്കിടയിൽ വൈറലായി മാറുന്നത്. ഇപ്പോഴിതാ അതീവ സുന്ദരിയായി വന്നിരിക്കുന്ന ഗോപികയുടെ  ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്.

ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഗ്ലിറ്റർ ആൻഡ് ഗ്ലാം എന്ന അടിക്കുറിപ്പോടെ ഗോപിക തന്നെയാണ് തന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിട്ടുള്ളത്. പിങ്ക് കളർ ഫ്രോക്കാണ് താരം അണിഞ്ഞിരിക്കുന്നത്. അരുൺ ദേവ് ആണ് മനോഹാരമായ വസ്ത്രങ്ങൾ ഒരുക്കിയിട്ടുള്ളത്. പ്ലാൻ ബി ഫോട്ടോഗ്രാഫിയുടെ ബാനറിൽ ജിബിൻ ആർട്ടിസ്റ്റ് ആണ് ഗോപികയുടെ മനോഹരമായ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. റിസ് വാനാണ് ഗോപികയ്ക്ക് മേക്കപ്പ് ചെയ്തിട്ടുള്ളത്.

നിരവധി താരങ്ങളും ആരാധകരുമാണ് ഗോപികയുടെ ചിത്രത്തിന് കമന്റുമായെത്തുന്നുന്നത് ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ഗോപിക രമേശ്. ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയായിരുന്നു ഗോപികയുടെ അരങ്ങേറ്റമെങ്കിലും ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങൾ ഇതിനോടകം തന്നെ  ഗോപിക  ചെയ്തു കഴിഞ്ഞു.

മലയാളികള്‍ ഒന്നടങ്കം ഇരുകയ്യും നീട്ടി സ്വീകരിച്ച തണ്ണീർമത്തൻ ദിനങ്ങളിൽ ജെയ്‌സന്റെ’ ഒറ്റ ഡയലോഗിലൂടെയാണ് സ്റ്റെഫി താരമായി മാറിയത് . ‘അവള്‍ക്ക് ഒരു വികാരവുമില്ല’ എന്ന ഡയലോഗിലൂടെ സ്റ്റെഫി പ്രേക്ഷക ശ്രദ്ധ നേടിയത്. സിനിമയിൽ തുടക്കം കുറിച്ചതിനു ശേഷം സോഷ്യൽ മീഡിയയിലും താരമാണ് ഗോപിക. വലിയൊരു ആരാധകക്കൂട്ടമാണ് ഗോപികയ്ക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്. ഹൊറർ ആണ് ഗോപികയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.