രാവിലെ എന്തെളുപ്പം!! ഗോതമ്പ് കൊണ്ട് നല്ല പഞ്ഞി പോലെ സോഫ്റ്റ് ഇടിയപ്പം കിട്ടാൻ ഇങ്ങനെ ചെയ്യൂ… | Gothamb Ediyappam Recipe Malayalam

Gothamb Ediyappam Recipe Malayalam : ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ വേണ്ടി വന്നിരിക്കുമ്പോൾ, ഇതുപോലൊരു പലഹാരം കണ്ടു കഴിഞ്ഞാൽ കഴിക്കാതിരിക്കാൻ പറ്റുമോ? അത് മാത്രമല്ല അരിയെ പേടിച്ച് ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നവർക്ക് ഒരു സന്തോഷവാർത്ത കൂടിയാണ് ഈ ഒരു പലഹാരം. ഗോതമ്പ് കൊണ്ട് വളരെ രുചികരമായ ഒരു ഇടിയപ്പമാണ് തയ്യാറാക്കുന്നത് എന്ന് പറയുമ്പോൾ തന്നെ അറിയാം,

എത്രമാത്രം രുചികരവും മൃദുവാണെന്നുള്ളത്. ഈ ഇടിയപ്പം തയ്യാറാക്കുന്നതിനായിട്ട്, ആദ്യം ചെയ്യേണ്ടത് ഗോതമ്പുമാവിലേക്ക് ആവശ്യത്തിന് ഉപ്പും, എണ്ണയും ഒഴിച്ച് ചെറിയ ചൂടുവെള്ളം ചേർത്ത് നന്നായിട്ട് കുഴച്ചെടുക്കുക. ഒരിക്കലും കയ്യിൽ ഒട്ടിപ്പിടിക്കാത്ത രീതിയിൽ വേണം കുഴച്ചെടുക്കേണ്ടത്. അതിനുശേഷം ഇടിയപ്പത്തിന്റെ അച്ചിലേക്ക് ചില്ലിട്ടു കൊടുത്തതിലേക്ക് മാവ് നിറച്ചതിനു ശേഷം ഒരു വാഴയില

ചതുരത്തിൽ മുറിച്ച് അതിലേക്ക് തേങ്ങ ചേർത്ത് അതിന്റെ മുകളിലായിട്ട് ഇടിയപ്പം ഇതുപോലെ പിഴിഞ്ഞ് ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്. സാധാരണ ഇടിയപ്പം തയ്യാറാക്കുന്ന പോലെ വേകിച്ചെടുക്കാം. ആവിയിൽ വേവിച്ചെടുക്കുമ്പോൾ വളരെ രുചികരം ആണ് ഈ ഒരു പലഹാരം. ഗോതമ്പ് ആയതുകൊണ്ട് തന്നെ എല്ലാവർക്കും കഴിക്കാൻ ഇഷ്ടമാകും.

ഗോതമ്പിന്റെ മണവും പ്രത്യേക സ്വാദും ആണ് ഈ ഒരു പലഹാരം വ്യത്യസ്തമാക്കുന്നത്. പലർക്കും അരി ഭക്ഷണം കഴിക്കാൻ പറ്റാത്തത് കൊണ്ട് ഇടിയപ്പം കഴിക്കാൻ ആകാതെ ഒത്തിരി ആളുകൾ ഉണ്ട്. അവർക്ക് ഒത്തിരി ഇഷ്ടമാകും ഈ വിഭവം. എങ്ങനെയാണ് തയ്യാറാക്കുന്നത് ചേരുവകൾ എങ്ങനെയാണ് പാകം എങ്ങനെയാണ് ഇതെല്ലാം വിശദമായ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. Video Credit : Fathimas Curry World

Rate this post