grafting വിജയിക്കാൻ ഇങ്ങനെ ചെയ്താൽ മതി…

ഒരു സസ്യപ്രജനന മാർഗ്ഗമാണ് ഗ്രാഫ്റ്റിംഗ് അഥവാ ഒട്ടിക്കൽ. ശിഖരങ്ങൾ ഒട്ടിക്കുന്ന പ്രവർത്തനമാണിത്. ഒട്ടിക്കുന്ന ശിഖരത്തെ ഒട്ടുകമ്പ് (സയൺ) എന്നു പറയുന്നു. ഒട്ടിച്ചു ചേർക്കുന്ന വേരോടു കൂടിയ ചെടിയെ മൂല കാണ്ഡം (റൂട്ട് സ്റ്റോക്ക് ) എന്നും പറയുന്നു. സ്റ്റോക്കിന്റെ ചുവട്ടിൽ നിന്നും പത്ത് സെ.മീ ഉയരത്തിനുള്ളിൽ 3.5 സെ.മീ നീളത്തിൽ തൊലി അൽപ്പം തടിയോടു കൂടി ചെത്തി നീക്കുക. ഒട്ടിക്കേണ്ട കൊമ്പ് വളച്ച് സ്റ്റോക്കിന്റെ ചുവട്ടിലേക്ക് അടുപ്പിക്കുക. സയണിന്റെ അഗ്ര ഭാഗത്തു നിന്നും 15 സെ.മീ ചുവട്ടിലായി സ്റ്റോക്കിൽ നിർമ്മിച്ചതു പോലെയുള്ള മുറിവുണ്ടാക്കുക.

രണ്ട് മുറിപ്പാടുകളും ചേർത്തു വച്ച് ചാക്കു നൂൽ ഉപയോഗിച്ച് വരിഞ്ഞ് മുറുക്കി കെട്ടുക.മെഴുകു തുണി ഉപയോഗിച്ച് ഒട്ടു ഭാഗം നന്നായി പൊതിയുക.ഒട്ടിച്ച ചെടികൾ ദിവസവും നന്നായി നനയ്ക്കണം.ഒരു മാസം കഴിയുമ്പോൾ കെട്ടിനു മുകളിലായി സ്റ്റോക്ക് അൽപ്പം മുറിക്കുക.ഒരു മാസം കൂടി കഴിഞ്ഞ് ഈ ഭാഗം പൂർണ്ണമായി മുറിച്ചു മാറ്റുക, കെട്ടിന് താഴെ സയണിന്റെ ഭാഗവും ഇപു പോലെ ഘട്ടം ഘട്ടമായി മുറിച്ചു മാറ്റുക.മാവ്,സപ്പോട്ട,പേര എന്നിവയിൽ ഗ്രാഫ്റ്റംഗ് വ്യാപകമായി ഉപയോഗിച്ചു വരുന്നു.

രണ്ടുതരം ചെടികളുടെ തണ്ടുകൾ തമ്മിൽ ചേർത്തൊട്ടിച്ച് ഒന്നാക്കി വളർത്തിയെടുക്കുന്ന സമ്പ്രദായമാണിത്. രണ്ടു ചെടികളിലൊന്ന് മണ്ണിൽ ശക്തിയായി വളർന്നുകൊണ്ടിരിക്കുന്നതാണ്; അതിനെ സ്റ്റോക്ക്(stock) എന്ന് പറയുന്നു. ഇതോട് ഒട്ടിച്ചു ചേർക്കുന്ന തണ്ടിന് സിയോൺ (scion) എന്നു പറയും. സ്റ്റോക്കിന്റെയും സിയോണിന്റെയും ഒട്ടിക്കാനുള്ള തണ്ടുകളുടെ ചേർന്നിരിക്കേണ്ട വശങ്ങൾ ഛേദിച്ച് അതിന്റെ രണ്ടിന്റെയും സംവഹനകലകൾ(vascular tissues) തമ്മിൽ സംയോജിപ്പിച്ച് ഒന്നായി മാറ്റിയാണ് ഗ്രാഫ്റ്റിങ്ങ് നടത്തുന്നത്. സ്റ്റോക്കിന്റെ വേര് വലിച്ചെടുക്കുന്ന വെള്ളവും ലോഹ ലവണങ്ങളും മറ്റ് ആഹാരസാധനങ്ങളും സിയോണിന് ഒട്ടിച്ചേർന്ന ഭാഗത്തു കൂടി ലഭിക്കുന്നു.

അതുവഴി തന്നെ സിയോണിലെ ഇലകൾ പാകം ചെയ്ത ആഹാരസാധനങ്ങൾ സ്റ്റോക്കിന് പ്രദാനം ചെയ്യുന്നു. സ്റ്റോക്കിന്റേയും സിയോണിന്റേയും സസ്യശരീരങ്ങൾ തമ്മിൽ ഇപ്രകാരം ബന്ധം സ്ഥാപിക്കപ്പെടുന്നെങ്കിലും ഇവയോരോന്നും അതിന്റെ സ്വഭാവവിശേഷങ്ങൾ കൈവെടിയാറില്ല. രണ്ടിനം വൃക്ഷങ്ങളുടെ ഗുണങ്ങൾ ഒന്നിൽ ചേർത്തെടുക്കാനൊക്കുമെന്നതാണ് ഗ്രാഫ്റ്റിങ്ങിന്റെ പ്രയോജനം. പല ഫലവൃക്ഷങ്ങളിലും ഇതു വിജയകരമായി ചെയ്തുവരുന്നുണ്ട്. ഉദാ. മാവ്, ആപ്പിൾ, പേര.മാംസളകാണ്ഡത്തോടുകൂടിയ ചെറുസസ്യങ്ങളിലും ഗ്രാഫ്റ്റിങ്ങ് നടത്താം. ഒരേ കുടുംബത്തിൽപ്പെട്ട സസ്യങ്ങൾ പരസ്പരം ഗ്രാഫ്റ്റ് ചെയ്യുവാൻ എളുപ്പമാണ്. ഉദാ. പീച്ചും ആപ്പിളും; തക്കാളിയും ഉരുളക്കിഴങ്ങും.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.