ഇനി മുറ്റത്തെ പുല്ലു പറിച്ചു ബുദ്ധിമുട്ടേണ്ട, ഇനി മുറ്റത്തെ പുല്ല് എളുപ്പത്തിൽ കളയാം

ഇനി മുറ്റത്തെ പുല്ലു പറിച്ചു ബുദ്ധിമുട്ടേണ്ട, ഇനി മുറ്റത്തെ പുല്ല് എളുപ്പത്തിൽ കളയാം. മഴക്കാലം ആയാൽ മുറ്റം നിറയെ പുല്ല് വന്നു മൂടും അല്ലെ. ഇതൊരു സ്ഥിരം കാഴ്ചയാണ്. നമ്മൾ പെരുമാറാത്ത സ്ഥലങ്ങൾ എല്ലാം തന്നെ ഇങ്ങനെ പുല്ല് പിടിക്കാറുണ്ട്. ഇവയെല്ലാം പറിച്ചു കളയുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ ഒരു പണിയാണ്.

എത്ര പറിച്ചു കളഞ്ഞാലും ചെത്തി ഉരച്ചു കളഞ്ഞാലും പിന്നെയും കുറച്ചു നാൾ കഴിഞ്ഞാൽ ഈ സ്ഥാനത്ത് തന്നെ പുല്ല്മുളക്കും. ഇഴജന്തുക്കളും മറ്റും പുല്ലിൽ പതിയിരിക്കുന്നത് ഇത്തരം സാഹചര്യത്തിൽ അറിയാൻ കഴിയില്ല. ആയതിനാൽ നമ്മൾ ചുറ്റും പെരുമാറുന്ന സ്ഥലങ്ങൾ എപ്പോഴും ക്ലീൻ ആക്കി ഇടുന്നതാണ് നല്ലത്. മുറ്റം കാടുപിടിക്കാതിരിക്കാനും പുല്ലെല്ലാം ഉണ്ടാക്കാനും ഉള്ള ഒരു എളുപ്പവഴിയാണ് എന്ന് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.

ഇതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് അച്ചാറിടാനും മറ്റും നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന വിനാഗിരിയാണ്. നല്ല ബലമുള്ള പുല്ല് ഒക്കെ ആണെങ്കിൽ വീര്യം കൂടിയ വിനാഗിരി ഉപയോഗിക്കേണ്ടി വരും.. വീട്ടുമുറ്റത്തെ ചെറിയ പുല്ലുകൾ ഉണക്കാൻ വീട്ടിൽ ഉപയോകിക്കുന്നത് മതിയാകും. അതിനുശേഷം അതിലേക്ക് 1 spn സോപ്പ്പൊടി അല്ലെങ്കിൽ ലിക്വിഡ് ഡിറ്റർജന്റ്, 1 spn പൊടിയുപ്പ് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ഇപ്പോൾ നല്ലപോലെ പതഞ്ഞു പൊന്തിവരുന്നതായിരിക്കും. അതിനു ശേഷം ഇത് ഒരു സ്പ്രേ ബോട്ടിലിൽ നിറയ്ക്കുക. ഇനി ഇത് പുല്ലിൽ സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. 15 ദിവസം കൊണ്ട് ഈ പുല്ലെല്ലാം കരിഞ്ഞു ഉണങ്ങിയിട്ടുണ്ടാകും. നിങ്ങളുടെ വീട്ടിലും ഇതേപോലെ ചെയ്തു നോക്കൂ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി KRISHIDEEPAM NEWS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.