ഏതു പച്ചമുളകും ഇഡ്ഡലി പാത്രത്തിൽ വച്ചു നോക്കൂ അപ്പോൾ കാണാം അത്ഭുതം|കുറച്ച് പച്ചമുളക് ടിപ്സ് പരിചയപ്പെടാം

പച്ചമുളകില്ലാത്ത കറികള്‍ ഉണ്ടോ? അടുക്കളയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത സ്ഥാനമാണ് പച്ചമുളകിനുള്ളത്. കറിക്ക് എരിവും രുചിക്കും മാത്രമല്ല വേറെയും പലതരത്തിലുള്ള ഗുണങ്ങളും ഇതിനു ഉണ്ട്. പ്രമേഹരോഗമുള്ളവര്‍ ഭക്ഷണത്തിനോടൊപ്പം പച്ചമുളക് ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. ശരീരത്തിലെ ഷുഗര്‍ ലെവല്‍ സ്ഥിരമാക്കി നിര്‍ത്താന്‍ പച്ചമുളക് സഹായിക്കും.

പച്ചമുളക് കൊണ്ട് ചെയ്യാൻ കഴിയുന്ന ഒരു ടിപ്പ് ആണ് ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. ഏതുതരം പച്ചമുളക് വേണമെങ്കിലും ഇതിനായി തെരഞ്ഞെടുക്കാം. മുളക് നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഇഡ്ഡലി തട്ടിൽ ഒന്ന് ആവി കയറ്റിയെടുക്കാം. ആ നേരംകൊണ്ട് പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് കറിവേപ്പില കൂടി ചേർക്കുക. ശേഷം എത്രത്തോളം മുളക് ഉണ്ടോ അതിനനുസരിച്ച് പുളി വെള്ളം ഒഴിക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക.


ഇതിലേക്കു നമ്മൾ ആവി കയറ്റിവെച്ചിരിക്കുന്ന മുളക് ചേർക്കുക. അതിനുശേഷം അല്പം ഉലുവാപ്പൊടിയും കായപ്പൊടിയും ചേർക്കുക. രുചികരമായ മുളക് അച്ചാർ റെഡി. എത്ര എളുപ്പം അല്ലെ. കാന്താരി മുളക് ആണെങ്കിൽ അടിപൊളി ആയിരിക്കും. നിങ്ങളും ഇതേപോലെ ട്രൈ ചെയ്തു നോക്കൂ. ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ..വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S WORLDPRARTHANA’S WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.