അസാധ്യ രുചിയിൽ ചെറുപയർ പായസം ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ.!! മക്കളേ ഇത് സംഭവം പൊളിയാണ് കേട്ടാ..!! | Green Gram Payasam Recipe

Green Gram Payasam Recipe : ചെറുപയർ ഉണ്ടെങ്കിൽ ഇങ്ങനെ ഒന്ന് പായസം തയ്യാറാക്കി നോക്കൂ.. ഒരിക്കൽ ഉണ്ടാക്കി കുടിച്ചാൽ വീണ്ടും വീണ്ടും ഉണ്ടാക്കും!! അസാധ്യ രുചിയിൽ ഒരു ചെറുപയർ പായസം.. പൊന്നാര മക്കളേ ഈ പായസം പൊളിയാട്ടോ!! ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ചെറുപയർ കൊണ്ടുള്ള ടേസ്റ്റിയായ ഒരു കിടിലൻ പായസത്തിന്റെ റെസിപ്പിയാണ്. സാധാരണ ചെറുപയർ പായസം ഉണ്ടാകുന്നതിൽ കുറച്ചു വെത്യസ്തമായാണ് നമ്മൾ ഈ പായസം ഉണ്ടാക്കിയെടുക്കുന്നത്.

അപ്പോൾ ഈ പായസം തയ്യാറാക്കാനായി ആദ്യം 1/2 കപ്പ് ചെറുപയർ നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്ത് ഒരു കുക്കറിൽ ഇടുക. എന്നിട്ട് ഇതിലേക്ക് 2 കപ്പ് വെള്ളം ചേർത്ത് കുക്കറിൽ നന്നായി വേവിച്ചെടുക്കുക. അടുത്തതായി ശർക്കരപാനി തയ്യാറാകാനായി ചൂടായ ഒരുപാനിലേക്ക് 4 അച്ച് ശർക്കരയും 1/2 കപ്പ് വെള്ളം ചേർത്ത് ചൂടാക്കി നന്നായി ഉരുക്കിയെടുക്കുക. അടുത്തതായി ചൂടായ ഒരുപാനിലേക്ക് 1 tbsp നെയ്യ് ഒഴിച്ച് നല്ലപോലെ ചൂടാക്കുക.

എന്നിട്ട് അതിലേക്ക് 1 നേന്ത്രപ്പഴം ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റിയെടുത്ത് ഒരു ബൗളിലേക്ക് മാറ്റുക. അതിനുശേഷം പാനിലേക്ക് വീണ്ടും 1 tbsp നെയ്യ് ഒഴിച്ച് ചൂടാക്കി അതിലേക്ക് അണ്ടിപരിപ്പും ഉണക്ക മുന്തിരിയും ചേർത്ത് ഫ്രൈ ചെയ്തെടുക്കാം. അടുത്തതായി വേവിച്ച ചെറുപയറിലേക്ക് ശർക്കരപാനി അരിച്ചു ചേർത്തുകൊടുത്ത് നല്ലപോലെ ചൂടാക്കി ഇളക്കുക. എന്നിട്ട് ഇതിലേക്ക് 2 കപ്പ് തേങ്ങാപാൽ (രണ്ടാംപാൽ) ചേർത്ത് ഇളക്കികൊടുക്കുക.

പാലും ശർക്കരപാനിയും ചെറുപയറും നല്ലപോലെ യോജിച്ചു വരുമ്പോൾ അതിലേക്ക് വഴറ്റിയെടുത്തിട്ടുള്ള നേന്ത്രപ്പഴം ചേർത്തുകൊടുത്ത് നല്ലപോലെ മിക്സ് ചെയ്യുക. അതിനുശേഷം ഇതിലേക്ക് 1 കപ്പ് തേങ്ങാപാൽ (ഒന്നാംപാൽ), 1/2 tsp ഏലക്കാപ്പൊടി, 1/2 tsp ചുക്കുപൊടി, 1 നുള്ള് ഉപ്പ്, ഫ്രൈ ചെയ്തെടുത്ത അണ്ടിപരിപ്പും ഉണക്ക മുന്തിരിയും ചേർത്ത് നല്ലപോലെ ഇളക്കി ചെറുതായി ചൂടാക്കിയെടുക്കുക. അങ്ങിനെ ചെറുപയർ പായസം റെഡി. Video credit: Recipes @ 3minutes

Rate this post