നല്ല നാടൻ രീതിയിൽ ഗ്രീൻപീസ് തേങ്ങ അരച്ച കറി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം… | Green Peas Curry Recipe Malayalam

Green Peas Curry Recipe Malayalam : ഏതു പലഹാരത്തിന്റെ കൂടെയും ഗ്രീൻപീസ് എല്ലാവരുടേയും ഇഷ്ടപ്പെട്ട കറിയാണല്ലോ. അതുകൊണ്ടു തന്നെ ഇന്ന് നമുക്ക് തേങ്ങയരച്ച ഗ്രീൻ പീസ് കറി തയ്യാറാക്കിയാലോ. ചപ്പാത്തിക്കും ചോറിനും, അപ്പത്തിനും ഇഡലിക്കും യോജിച്ച വളരെ സ്വാദിഷ്ടമായ കറിയാണിത്. ആദ്യമായി തന്നെ ഒരു കപ്പ് ഗ്രീൻപീസ് വൃത്തിയായി കഴുകി, ഏകദേശം അഞ്ച് മണിക്കൂർ വെള്ളത്തിൽ ഇട്ട് കുതിർക്കുക. അതിനു ശേഷം സവാള, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി ഇവ അരിഞ്ഞതും ഉപ്പും ഇട്ട്‌ കുക്കറിൽ നന്നായി വേവിച്ചെടുക്കുക. കുറഞ്ഞത് നാല് വിസിൽ വരുന്ന വരെ ഗ്രീൻപീസ് കുക്കറിൽ വേവിക്കണം.

ഒരു മിക്സിയുടെ ജാറിൽ തേങ്ങയും പെരും ജീരകവും അര കപ്പ് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കണം. ഒപ്പം മഞ്ഞൾ പൊടിയും കൂടി ചേർത്ത് നന്നായി പേസ്റ്റ് പോലെ വേണം ഇതിനായി മസാല അരച്ചെടുക്കാൻ. അതിനു ശേഷം ചീനി ചട്ടിയിൽ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ കടുകു പൊട്ടിച്ചു വറ്റൽമുളക് അതിലേക്ക് ഇടുക. ഇതിൽ വേവിച്ചു വെച്ചിരിക്കുന്ന ഗ്രീൻ പീസും, അരക്കപ്പ് സബോള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, എന്നിവക്കൊപ്പം ഗരംമസാല കൂടി ഇട്ട്‌ നന്നായി ഇളക്കുക. ശേഷം ഇത് അടച്ചു വെച്ചു ചെറുതീയിൽ ഏകദേശം 5 മിനിറ്റ് നന്നായി വഴറ്റുക.

Green Peas Curry Recipe Malayalam
Green Peas Curry Recipe Malayalam

അടുത്തതായി അരച്ചു വെച്ച തേങ്ങപാൽ ഒരു അരിപ്പയിൽ കൂടി അരിച്ച് പാല് പിഴിഞ്ഞെടുക്കണം. ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉണക്കമുളകും കറിവേപ്പിലയും വഴറ്റുക. ഇതിലേക്ക് മുളകു പൊടിയും മല്ലിപ്പൊടിയും ചേർത്ത് പച്ചമണം മാറുമ്പോൾ വേവിച്ച പച്ചക്കറികൾ ഇട്ടു കൊടുക്കാം. നന്നായി തിളച്ച് ചാറു കുറുകി തുടങ്ങുമ്പോൾ തേങ്ങാപ്പാൽ ചേർക്കുക. ശേഷം തിളച്ചു തുടങ്ങുമ്പോൾ തീ ഓഫ് ചെയ്യുക. വളരെ സ്വാദിഷ്ടമായ ഗ്രീൻപീസ് കറി തയ്യാർ.

വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : E&E Kitchen