പുതിയ വീട്ടിലെ ആദ്യത്തെ പെരുന്നാളും വാവക്ക് പേരിടലും!! പക്രു ചേട്ടന്റെ വലിയ വീട്ടിലെ ചെറിയ പെരുന്നാളാഘോഷം കണ്ടോ!? കുഞ്ഞു വാവയെ കയ്യിലെടുത്ത് ദീപ്‌ത ചേച്ചി വീഡിയോ വൈറൽ… | Guinnes Pakru Baby Naming Malayalam

Guinnes Pakru Baby Naming Malayalam : മലയാളി പ്രേക്ഷകർ തങ്ങളുടെ മനസ്സിൽ സൂക്ഷിക്കുന്ന ഒരുപിടി നായകന്മാരുണ്ട്. അതിൽ ശരീരം കൊണ്ട് ചെറുതും മനസ്സുകൊണ്ട് വലുതുമായ താരമാണ് ഗിന്നസ് പക്രു. താരത്തിന്റെ ഓരോ പുതിയ ചിത്രങ്ങൾക്കായും പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കാനുള്ളത്. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളെയും കൃത്യമായ മികവോടെയാണ് താരം പ്രേക്ഷകർക്ക് മുൻപിൽ കൊണ്ടുവരാറുള്ളത്.

താരം എല്ലാ വിശേഷങ്ങളും തന്റെ ആരാധകർക്ക് ആയി പങ്കുവെക്കാറുണ്ട്. സിനിമ മേഖലയിൽ എന്നപോലെതന്നെ സോഷ്യൽ മീഡിയയിലും വളരെയധികം സജീവമാണ് പക്രു.ഈയടുത്താണ് തനിക്ക് രണ്ടാമതായി ഒരു പെൺകുഞ്ഞ് കൂടി പിറന്ന വിവരം ഗിന്നസ് പക്രു സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിച്ചത്. മൂത്ത മകൾ കീർത്തിക്ക് ഒരു കുഞ്ഞനിയത്തി കൂടിയാണ് പിറന്നിരിക്കുന്നത്. ദ്വിജാ കീർത്തി എന്നാണ് താരം തന്റെ രണ്ടാമത്തെ കുഞ്ഞിനെ പേര് വെച്ചിരിക്കുന്നത്.

നൂലുകെട്ട് വിശേഷങ്ങളും പ്രേക്ഷകർക്ക് മുന്നിലേക്ക് താരം പങ്കുവെച്ചിരുന്നു. വളരെ സന്തോഷപൂർവ്വമായ ഒരു കുടുംബ ജീവിതം ആണ് ഗിന്നസ് പക്രുവിന്റെത്. ഇതിൽ ആരാധകരും വളരെയധികം സന്തോഷിക്കുന്നു. ഇപ്പോഴിതാ പെരുന്നാളിനോട് അനുബന്ധിച്ച് ഒരു വീഡിയോ കൂടി താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്. തന്റെ പൊന്നോമനയെ എടുത്തുകൊണ്ട് കൊഞ്ചിക്കുന്ന പക്രുവിന്റെ ഒരു വീഡിയോ ആണിത്.

വീഡിയോയിൽ നൂലുകെട്ട് ചടങ്ങും കാണിക്കുന്നുണ്ട്. നിറത്തിങ്കളെ എന്ന ബാഗ്രൗണ്ട് സോങ് ഓടുകൂടിയാണ് ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. പക്രുവിന്റെ മുഖത്തെ സന്തോഷം കാണുമ്പോൾ തന്നെ അദ്ദേഹം എത്രമാത്രം സമാധാനിക്കുന്നു എന്നും സന്തോഷിക്കുന്നു എന്നും പ്രേക്ഷകർക്ക് കാണാൻ സാധിക്കും. എന്റെ പെരുന്നാൾ ആശംസകൾ എന്നഅടികുറിപ്പോടെയാണ് താരം വീഡിയോ പങ്കു വച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ഈ വീഡിയോയ്ക്ക് താഴെ ആശംസകൾ രേഖപ്പെടുത്തിക്കൊണ്ട് എത്തുന്നത്.

Rate this post