
46-ാം വയസിൽ വീണ്ടും അച്ഛനായി നടൻ ഗിന്നസ് പക്രു!! ചേച്ചിയമ്മക്കും അച്ഛനും ഒപ്പം കുഞ്ഞു വാവയും; വിശേഷ വാർത്ത സോഷ്യൽ മീഡിയയിൽ വൈറൽ… | Guinness Pakru Again Blessed With Baby Girl Malayalam
Guinness Pakru Again Blessed With Baby Girl Malayalam : മിമിക്രി കലാകാരനായി കരിയർ ആരംഭിച്ച് സിനിമ മേഖലയിൽ തന്റേതായ ഇടം നേടിയ ആളാണ് അജയ് കുമാർ എന്ന ഗിന്നസ് പക്രു. പഠനകാലത്ത് കലോത്സവവേദികളിൽ നിറഞ്ഞ് നിന്നിരുന്ന ഗിന്നസ് പക്രു മംഗളം മിക്സ്, നാദിർഷാസ് കൊച്ചിൻ യൂണിവേഴ്സൽ, കോട്ടയം നസീർസ് കൊച്ചിൻ ഡിസ്കവറി എന്നീ ട്രൂപ്പുകളിൽ മിമിക്രി ആർട്ടിസ്റ്റായി ജോലി ചെയ്തിരുന്നു.
ഗിന്നസ് പക്രു, ഉണ്ട പക്രു എന്നീ പേരുകളിൽ ആണ് സിനിമയ്ക്ക് അകത്തും പുറത്തും ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയതിനാലാണ് ഇദ്ദേഹം ഗിന്നസ് പക്രു എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. 76 സെൻറീമീറ്റർ മാത്രം നീളമുള്ള നടനായ അജയ്, വിനയൻ സംവിധാനം ചെയ്ത അത്ഭുത ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്.

പിന്നീട് ഈ ചിത്രം തമിഴിലേക്കും റീമേക്ക് ചെയ്തിരുന്നു. 2006 മാർച്ചിൽ ഗായത്രിയെ വിവാഹം കഴിച്ച ഗിന്നസ് പക്രുവിന് ദീപ്ത കീർത്തി എന്നൊരു മകൾ ഉണ്ട്. കുട്ടിയും കോലും എന്ന ചിത്രത്തിലൂടെ സംവിധാനത്തിലേക്ക് കടന്ന ഇദ്ദേഹത്തിൻറെ ജീവിതത്തിലേക്ക് പുതിയ ഒരു അതിഥിയെത്തിയ സന്തോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു കൊണ്ടിരിക്കുന്നത്. താൻ വീണ്ടും ഒരു അച്ഛനായ വിവരം ഇപ്പോൾ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് അജയ്.
താരത്തിന് രണ്ടാമതും ജനിച്ചിരിക്കുന്നത് ഒരു പെൺകുഞ്ഞാണ്. മകൾ വന്നതിന് പിന്നാലെ ഡോക്ടർ രാധാമണിക്കും ആശുപത്രി താരം നന്ദി അറിയിച്ചു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞിൻറെ ചിത്രവും താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മൂത്തമകൾ അനിയത്തി കുട്ടിയെ കൈകളിൽ എടുത്തു നിൽക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. സിനിമകളിലും റിയാലിറ്റി ഷോകളിലെ ജഡ്ജായും തിളങ്ങുന്ന താരത്തിന് നിരവധി പേരാണ് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.