മുടികൊഴിച്ചിലിനു പൊടികൈകൾ ചെയ്തും ഡോക്ടറെ കണ്ടും മടുത്തോ…? എന്നാൽ മുടികൊഴിച്ചിൽ മാറാനുള്ള Exercise ആയാലോ…!
കേശാലങ്കാരത്തിന്റെ രീതി, അതിനുപയോഗിക്കുന്ന രാസവസ്തുക്കള്‍, കേശസംരക്ഷണശീലങ്ങള്‍ എന്നിവയ്ക്കു പുറമെ മുടിയുടെ ഘടനാവൈകല്യം, അതിനുണ്ടാകുന്ന ചില രോഗങ്ങള്‍ തുടങ്ങി പല ആന്തരിക രോഗങ്ങളുടെയും ലക്ഷണമായും മുടികൊഴിച്ചില്‍ തുടങ്ങാം. മുടി വലിച്ചുകെട്ടുന്ന ശീലം, ഷാംപൂവിന്റെ അമിതമായ ഉപയോഗം, ഞെരുക്കമുള്ള ചീപ്പ്, അടിക്കടിയുള്ള മുടിചീകല്‍, കുളി കഴിഞ്ഞതിനു ശേഷം ‘പനി വരാതിരിക്കാനു’ള്ള അമര്‍ത്തി തോര്ത്തല് തുടങ്ങിയവ മുടികൊഴിച്ചിലിന് കാരണമാകാവുന്ന ശീലങ്ങളില്‍ ചിലതാണ്.
തലയിലെ ചര്‍മത്തിലുണ്ടാകുന്ന താരന്, പുഴുക്കടി, തഴമ്പുണ്ടാക്കുന്നതും അല്ലാത്തതുമായി രോമകൂപത്തിനുണ്ടാകുന്ന നിരവധി രോഗങ്ങള്‍ എന്നിവ മുടികൊഴിച്ചിലുണ്ടാക്കുന്ന ‘തദ്ദേശീയ’ കാരണങ്ങളാണ്. മാനസികസംഘര്‍ഷം മുടികൊഴിച്ചിലിന് കാരണമാകുന്നതുപോലെ ചില മാനസികരോഗങ്ങളും ഇതിനു കാരണമാകാം. രോഗിതന്നെ മുടി പിഴുതോ പൊട്ടിച്ചോ കളയുന്ന ‘ട്രൈക്കോട്ടിലോമേനിയ’ എന്ന രോഗം അപൂര്‍വമായല്ലാതെ കാണുന്നുണ്ട്.
ഗുരുതരമായ പല രോഗങ്ങളുടെയും പ്രാരംഭലക്ഷണം മുടികൊഴിച്ചിലാകാമെങ്കിലും അത്തരം രോഗത്തിന്റെ മറ്റു സൂചനകളോ തലയില്‍ മറ്റു രോഗങ്ങളുടെ ലക്ഷണമോ ശ്രദ്ധയില്‍ പെട്ടിട്ടില്ലെങ്കില്‍ മുടികൊഴിച്ചിലുണ്ടോ എന്ന് രോഗിയോട് ചോദിക്കാതിരിക്കുന്നതാവും ഉത്തമം; പ്രത്യേകിച്ച് സ്ത്രീകളോട്. കാരണം മുടികൊഴിച്ചിലുണ്ടോ എന്ന് ചോദിച്ചാല്‍ ‘ഹേയ്, ഇല്ല’ എന്ന് ഉടനുത്തരം തരുന്ന ഒരു വനിതയെയും കണ്ടിട്ടില്ല. പനങ്കുലപോലെ മുടി ഉണ്ടായിരുന്നെന്നും എല്ലാം കൊഴിഞ്ഞ് ‘ദേ ഇപ്പോള്‍ ഇത്രമാത്രമേ ഉള്ളൂ’ എന്ന് പറഞ്ഞ് എലിവാലു പോലത്തെ മുടി എടുത്തു കാണിക്കുന്നവരാണ് ഏറെയും.
ഭക്ഷണക്രമത്തിലുള്ള കഠിനമായ നിയന്ത്രണങ്ങളും പോരായ്മകളും മുടിയുടെ ആരോഗ്യത്തേയും ബാധിക്കാം. ആഹാരത്തില്‍ മാംസ്യത്തിന്റെയും ഇരുമ്പിന്റെ (Iron) അളവ് കുറയുമ്പോള്‍ വളര്‍ച്ചയുടെ ഘട്ടത്തിലുള്ള മുടികള്‍ വിശ്രമാവസ്ഥയിലേക്ക് മാറുകയും ക്രമേണ കൊഴിയുകയും ചെയ്യും. പനി, ഫ്ളൂ തുടങ്ങി പെട്ടെന്നുണ്ടാകുന്ന രോഗങ്ങള്‍, മേജര്‍ ശസ്ത്രക്രിയ, നീണ്ടുനില്‍ക്കുന്ന മറ്റു രോഗങ്ങള്‍ എന്നിവ മുടികൊഴിച്ചിലിന് കാരണമാകാറുണ്ടെങ്കിലും പലപ്പോഴും ശ്രദ്ധിക്കപ്പെടാറില്ല. കാരണം രോഗം വന്ന് മൂന്നാഴ്ച മുതല്‍ മൂന്നു മാസം വരെ കഴിഞ്ഞാകും മുടികൊഴിച്ചില്‍ അനുഭവപ്പെടുക.
ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.
Comments are closed.