സാരിയില്‍ മിന്നിത്തിളങ്ങി ഹന്‍സിക; വൈറല്‍ ചിത്രങ്ങളുമായി സൂപ്പര്‍ താരം… | Hansika Shines In Saree News Malayalam

Hansika Shines In Saree News Malayalam : സൗത്ത് ഇന്ത്യയിലെ സൂപ്പർ താരമാണ് ഹൻസിക. ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ താര റാണിയായിരുന്ന ഹൻസിക അഭിനയ രംഗത്ത് ഇപ്പോൾ അത്ര സജീവമല്ല. അഭിനയത്തിൽ സജീവം അല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ സാരിയിലെ പുതിയ ലുക്കാണ് ഇപ്പോൾ വൈറലായി മാറുന്നത്. സിമ്പിൾ സ്ലീവ് ലെസ്സ് ബ്ലാക്ക് ബ്ലൗസും മഞ്ഞയും ബ്ലാക്കും ചേർന്ന ഡബിൾ കളർ സാരിയുമാണ് താരം അണിഞ്ഞിരിക്കുന്നത്.

സിമ്പിൾ മേക്കപ്പിൽ അതീവ സുന്ദരിയായ താരത്തിന്റെ മനോഹര ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത് കിരൺസാ ഫോട്ടോഗ്രാഫിയാണ്. വളരെ ക്യൂട്ട് ആയി മെലിഞ്ഞ് അതീവ സുന്ദരിയായിട്ടാണ് ഹൻസിക ഇപ്പോൾ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മനോഹരമായി താരത്തെ ഒരുക്കിയത് മുതൽ എല്ലാ കാര്യങ്ങളും കിരൺസ് ഫോട്ടോഗ്രാഫി തന്റെ പേജിൽ പങ്കുവെച്ചിട്ടുണ്ട്.

സൗഗ്നന്ദിയാണ് ഹൻസികയുടെ മനോഹരമായ സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. ജയിപ്പൂർഗെസാണ് താരത്തിന് ആഭരണങ്ങൾ നൽകിയിരിക്കുന്നത്. വൈറ്റ് സ്റ്റോണും ഗോൾഡും ചേർന്ന് ചോക്കറും ഹെവി ലെങ്ത് കമ്മലുമാണ് താരം അണിഞ്ഞിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. താരം വളരെ മനോഹരിയായിരിക്കുന്നു എന്നാണ് പലരും അഭിപ്രായപ്പെട്ടിരുന്നത്.

തെലുങ്ക് സിനിമയിലൂടെയാണ് ഹൻസിക അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് തമിലും തെലുങ്കിലും സജീവമായ താരം വില്ലൻ എന്ന സിനിമയിലൂടെ മലയാളത്തിലും രംഗ പ്രവേശനം ചെയ്തിരുന്നു. ഗ്ലാമർ വേഷങ്ങളിൽ തിളങ്ങിരുന്ന താരം സൗത്തിൽ പലപ്പോഴും താരംഗങ്ങൾ സൃഷ്ഠിച്ചിരുന്നു. ഇതുനു മുൻപും ഹൻസിക അതീവ ഗ്ലാമറസ് ലുക്കിൽ വന്നു ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്.