പ്രേക്ഷകരുടെ തിങ്കൾകലമാനിലെ കീർത്തി വിവാഹിതയാകുന്നു; ആശംസകളുമായി താരങ്ങളും ആരാധകരും… | Haritha G Nair Wedding News

Haritha G Nair Wedding News : മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണല്ലോ ഹരിത ജി നായർ. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന കസ്തൂരിമാൻ എന്ന സൂപ്പർ ഹിറ്റ് സീരിയൽ പരമ്പരയിലൂടെയാണ് താരം ഏറെ പ്രേക്ഷക ശ്രദ്ധ നേടുന്നത്. കസ്തൂരിമാനിൽ ശ്രീക്കുട്ടിയായി ഹരിത തിളങ്ങിയതോടെ ആയിരക്കണക്കിന് പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിൽ ഒരാളായി ഇവർ മാറുകയായിരുന്നു.

തുടർന്ന് സൂര്യ ടിവിയിലെ ” തിങ്കൾ കലമാൻ” എന്ന സീരിയൽ പരമ്പരയിലൂടെയും ഏറെ ശ്രദ്ധേ നേടുകയായിരുന്നു ഇവർ. അതിനാൽ തന്നെ ഹരിതയുടെ വിവാഹ നിശ്ചയവാർത്ത പ്രേക്ഷകർ ഏറെ ആഘോഷത്തോടെ ആയിരുന്നു കൊണ്ടാടിയിരുന്നത്. തങ്ങളുടെ പ്രിയ താരത്തിന്റെ വിവാഹനിശ്ചയ വാർത്തക്കു ശേഷം വരനെ കുറിച്ചായിരുന്നു ആരാധകർ ഏറെ തിരക്കിയിരുന്നത്. നടനൊന്നുമല്ലെങ്കിലും സിനിമയിലെ അണിയറ പ്രവർത്തകരിൽ പ്രധാനിയായ വിനായകനാണ് താരത്തിന്റെ ജീവിത നായകനാകുന്നത്.

Haritha G nair Wedding News
Haritha G nair Wedding News

ചെറുപ്പം മുതലേ ഏറെ പരിചയം കാത്തുസൂക്ഷിക്കുന്നവരാണ് ഹരിതയും വിനായകനും എന്നതാണ് ഏറെ ശ്രദ്ധേയം. തുടർന്ന് ഈയൊരു സൗഹൃദം വിവാഹത്തിൽ എത്തി നിൽക്കുകയും ചെയ്യുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ജിത്തു ജോസഫ് ചിത്രമായ 12 ത് മാൻ എന്ന സിനിമക്ക് വേണ്ടി എഡിറ്റിംഗ് നിർവഹിച്ച താരമാണ് വിനായകൻ. മാത്രമല്ല ഈ ഒരു സിനിമക്ക് പുറമേ ദൃശ്യം 2, തമ്പി ചിത്രങ്ങളുടെയും എഡിറ്റോഗ്രഫി കൈകാര്യം ചെയ്തിരുന്നത് വിനായകനായിരുന്നു.

ഈയൊരു വിവാഹവാർത്ത പുറത്തുവന്നതോടെ സിനിമാ സീരിയൽ ലോകത്ത്‌ നിന്നും നിരവധി പേരാണ് നവദമ്പതിമാർക്ക് ആശംസകളുമായി എത്തുന്നത്. എന്നാൽ ജീവിതത്തിൽ ഒരു വഴിത്തിരിവ് എന്നതിലുപരി ആദ്യമേ പരിചയക്കാരായതിനാൽ പുതിയൊരു വീട്ടിലേക്ക് ചെല്ലുന്ന പ്രതീതിയൊന്നും തനിക്കില്ല എന്നായിരുന്നു വിവാഹ വാർത്തക്ക് ശേഷം ഹരിതയുടെ രസകരമായ മറുപടി.