അമ്പഴങ്ങയുടെ ഔഷധഫലങ്ങൾ അറിയുമോ? അതറിഞ്ഞാൽ നിങ്ങൾ എന്നും അത് കഴിക്കും… | Health Benefits Of Ambarella Fruit Malayalam

Health Benefits Of Ambarella Fruit Malayalam : നാട്ടുപ്പഴങ്ങളുടെ കൂട്ടത്തിലാണ് അമ്പഴങ്ങയുടെ സ്ഥാനം. ഇന്ത്യ, കൊളമ്പിയ , ശ്രീലങ്ക , കംബോഡിയ, വിയത്നാം എന്നീ സ്ഥലങ്ങളിൽ സാധാരണായി കണ്ടുവരുന്ന അമ്പഴങ്ങയ്ക്ക് പഴുക്കുമ്പോൾ സ്വർണനിറമാണ്. പച്ചമാങ്ങ ഉപ്പ്ക്കൂട്ടി കഴിക്കുമ്പോൾ ഉണ്ടാകുന്ന രുചിയാണ് അമ്പഴങ്ങയ്ക്ക്, പുളിരസമാണിതിന്. അച്ചാറിടാനാണ് അമ്പഴങ്ങ കൂടുതലായി ഉപയോഗിക്കുന്നത്. ജാം ജെല്ലി എന്നിവ ഉണ്ടാക്കാനും സൂപിനും സോസിനും രുചി കൂട്ടാനും അമ്പഴങ്ങ ഉപയോഗിക്കുന്നു. അമ്പഴങ്ങയുടെ ഇലകളും തണ്ടും രോഗ ചികിത്സക്ക് വ്യാപകമായി ഉപയോഗിക്കുന്നു. 48 കിലോ കാലറിൽ ഊർജം നൽകിയ ഈ ഫലത്തിന് അന്നജം, ജീവകം A , ജീവകം C, ക്യാൽസ്യം ഇരുമ്പ്, ഫോസ്ഫറസ് ഇവയുമുണ്ട്. ഒപ്പം തന്നെ ദഹനത്തിന് സഹായികമായ നാരുകളും .

അമ്പഴങ്ങയുടെ ഇലയുടെ സത്തിനും ശക്തമായ ആന്റിമൈക്രോമ്പിയൻ ആന്റിഒക്സിഡന്റ് സൈറ്റോട്ടോക്സിക് എന്നിവ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങളിൽ തെളിഞ്ഞ ട്ടുണ്ട്. രോഗപ്രതിരോധ ശക്തിക്ക് ജീവകം c അമ്പഴങ്ങയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അമ്പഴങ്ങയിൽ അടങ്ങിയിരിക്കുന്ന ജി വകം C ചർമത്തെ പരിപാലിക്കുന്നു. അമ്പഴങ്ങയുടെ ഇലയിട്ട് തിളപ്പിച്ച സത്ത് ബോഡി ലോഷനായും, ബോഡി മോയിസ്ചറൈസായും ഉപയോഗിക്കും. ചൊറി, ചിരങ്ങ് എന്നീവയുടെ ചികിത്സക്കായും അമ്പഴങ്ങ ഉപയോഗിക്കാറുണ്ട്. അമ്പഴങ്ങയിൽ അടങ്ങിയിരിക്കുന്ന സുക്രോസ് എന്ന പഞ്ചസാര ഉടനടി ഊർജമാകും.

ജീവകം A യുടെ കലവറയാണ് അമ്പഴങ്ങ അത് കാഴ്ച്ച ശക്തിക്ക് വളരെ ഗുണമുള്ളതാണ്. അമ്പഴങ്ങയിൽ അടങ്ങിയിരിക്കുന്ന ഇരുമ്പിന്റെ സത്ത് ചുവന്ന രക്താണുക്കളുടെ എണ്ണം കൂട്ടി വിളർച്ച തടയുന്നതിനായി സ്ത്രീകൾക്ക് വളരെയതികം നല്ലതാണ്. അമ്പഴങ്ങയിൽ അടങ്ങിയ ഫോസ്ഫറസ്, കാൽസ്യം എന്നിവ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിർത്തുന്നു. ഒരുപ്പാട് പോഷക ഗുണങ്ങൾ അടങ്ങിയിരിക്കുന്ന അമ്പഴങ്ങയെ കുറിച്ചറിയുന്നതിനും, അമ്പഴങ്ങ ചികിത്സക്കായി ഉപയോഗിക്കേണ്ട രീതിയെ കുറിച്ചും കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണാം

വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി MALAYALAM TASTY WORLDചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : MALAYALAM TASTY WORLD