ചൂടുകുരു വരാതിരിക്കാൻ പഴങ്കഞ്ഞി.. പഴങ്കഞ്ഞിയുടെ അറിയപ്പെടാത്ത ഗുണങ്ങൾ

പഴങ്കഞ്ഞിയുടെ പെരുമ പുതുതലമുറക്ക് അറിഞ്ഞുകൊള്ളണമെന്നില്ല. ഒരു ദിവസത്തേക്കു മുഴുവൻ ശരീരത്തിനു വേണ്ട ഉന്മേഷവും കുളിർമയും നൽകുന്ന ഭക്ഷണം വേറെയില്ലെന്ന് തന്നെ പറയാം. അത്താഴം കഴിഞ്ഞു മിച്ചം വരുന്ന ചോറ് ഒരു മൺകലത്തിലിട്ട് തണുത്ത വെള്ളം ഒഴിച്ച് അടച്ചു വയ്ക്കുക. പിറ്റേന്ന് രാവിലെ ചുവന്നുള്ളിയും കാന്താരിമുളകും ചതച്ചിട്ട് തൈരും അൽപം ഉപ്പും ചേർത്ത് കഴിക്കുന്നതിന്റെ രുചി ആഹാ!! പറഞ്ഞറിയിക്കാൻ പറ്റില്ല.

എത്ര വയസായാലും നമ്മുടെ ഒക്കെ അച്ചച്ചന്മാരുടെയും അമ്മമ്മമാരുടെയും ഉത്സാഹവും ആരോഗ്യവും കണ്ടാല്‍ അതിശയിച്ചുപോകും. കാരണം വേറൊന്നുമല്ല. അവരുടെ ആരോഗ്യം തന്നെയാണ്. അവരുടെ ഭക്ഷണ രീതിയാണ് അവരുടെ ആരോഗ്യത്തിന്റെ രഹസ്യം. ഇന്നത്തെ തലമുറയുടെ ഫാസ്റ്റ് ഫുഡും ഫാസ്റ്റ് ലൈഫും അവരുടെ ആയുസ്സിനെ വരെ ബാധിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. മായമില്ലാത്ത ഭക്ഷണം എന്നത് കൊണ്ട് അന്നത്തെ കാലത്തുള്ളവർ ഉദ്ദേശിച്ചിരുന്നത് പഴങ്കഞ്ഞിയാണ്. രുചിയില്‍ മാത്രമല്ല ആരോഗ്യഗുണത്തിലും മുന്നിലാണ് ഈ പഴങ്കഞ്ഞി.

പ്രഭാതത്തിൽ പഴങ്കഞ്ഞി കഴിക്കുന്നത് ദഹനം സുഗമമാക്കുകയും ദിവസം മുഴുവനും ശരീരത്തിൽ തണുപ്പ് ലഭിക്കുകയും ചെയ്യുന്നു. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹന പ്രക്രിയ സുഗമമാക്കുകയും മലബന്ധം കുറയ്ക്കുകയും ചെയ്യുന്നു. പഴങ്കഞ്ഞി ദിവസവും കുടിക്കുന്നത് ചര്‍മ്മത്തിന് തിളക്കമുണ്ടാകാനും ചെറുപ്പം തോന്നിക്കാനും സഹായിക്കും. അള്‍സര്‍ പോലുള്ള മാരകമായ രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാനും പഴങ്കഞ്ഞി നല്ലതാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali HealthKairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.