ആവിയിൽ വേവിച്ച കിടിലൻ ബ്രേക്ഫാസ്റ്റ് റെസിപ്പി..👌 കൂടെ ചമ്മന്തിയും🤤

രാവിലത്തെ ബ്രേക്ഫാസ്റ്റ് ഇനി എന്തെളുപ്പം. ആവിയിൽ വേവിച്ച ഒരു കിടിലൻ പലഹാരം. ഇതുവരെ ആരും ട്രൈ ചെയ്തു നോക്കി കാണില്ല ഇത്തരത്തിലുള്ള ഒരു ബ്രേക്ഫാസ്റ്റ്. ഇതു ബ്രേക്ഫാസ്റ്റ് ആയും വൈകീട്ടത്തെ ചായക്കടി ആയും നമുക്കിത് കഴിക്കാം. രാവിലത്തെ കുറഞ്ഞ സമയം മതി ഇതു തയ്യാറാക്കിയെടുക്കാൻ.

ഇതിനാൽ ഒരു പാനിൽ വെളിച്ചെണ്ണ ചൂടായതിനുശേഷം കടുക്, ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ്, കറിവേപ്പില, പച്ചമുളക് എന്നീ ചേരുവകൾ ചേർത്ത് നന്നായി വഴറ്റുക. ശേഷം ഇതിലേക്ക് അല്പം വെള്ളം ഒഴിക്കുക. ആവശ്യത്തിന് ഉപ്പു ചേർക്കാൻ മറക്കരുത്. നമ്മൾ ഉപ്പുമാവ് ഉണ്ടാക്കുന്ന രീതി തന്നെ. ഈ വെള്ളം നന്നായി തിളച്ചു വരുമ്പോൾ ഇതിലേക്ക് റവ ചേർത്ത നന്നായി ഇളക്കി യോജിപ്പിക്കുക. ഈ മാവ് ചൂടറിയതിനുശേഷം ഉഴുന്നുവടയുടെ ആകൃതിയിൽ ചേർത്ത് വെക്കുക.


ശേഷം ഇഡലി തട്ടി വെച്ച് ആവി കയറ്റിയെടുക്കാം. ബ്രേക്ഫാസ്റ്റ് റെഡി. ഇതിലേക്ക് രുചികരമായൊരു ചമ്മന്തിയും കൂടി ഉണ്ടെങ്കിൽ കുശാൽ ആകും. ചമ്മന്തി ഉണ്ടാക്കേണ്ട വിധവും വിശദമായി വിഡിയോയിൽ പറയുന്നുണ്ട്. നിങ്ങളും അതെ പോലെ തയ്യറാക്കി നോക്കൂ. തീർച്ചയായും എല്ലാവര്ക്കും ഇഷ്ട്ടപെടുന്ന രുചി തന്നെ ആയിരിക്കും ഇത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി mama’s eatery by Shamna ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.