ശരീരം വളരെ മുന്‍കൂട്ടി കാണിച്ചുതരുന്ന ഈ ലക്ഷണങ്ങള്‍ അവഗണിച്ചാല്‍ മരണം…

ഹൃദയപേശികളിലേക്ക് ആവശ്യത്തിന് രക്തം എത്താതിരിക്കുന്നതു കാരണം ഹൃദയപേശികൾ നശിക്കുന്ന അസ്ഥയാണ് ഹൃദയാഘാതം എന്ന പേരിൽ അറിയപ്പെടുന്നത്. ഹൃദയപേശികളിൽ രക്തമെത്തിക്കുന്ന കൊറോണറി ധമനികളിൽ തടസ്സമുണ്ടാകുന്നതിനാലാണ് ഇതു സംഭവിക്കുന്നത്. പെട്ടെന്നുണ്ടാകുന്ന നെഞ്ചുവേദനയും ശ്വാസം മുട്ടൽ, ഓക്കാനം, ഛർദ്ദി, നെഞ്ചിടിപ്പ്, വിയർപ്പ്, വ്യാകുലത എന്നീ ലക്ഷണങ്ങളുമാണുണ്ടാകുന്നത്.

സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കുറവ് രോഗലക്ഷണങ്ങളേ പ്രത്യക്ഷപ്പെടാറുള്ളൂ. ശ്വാസം മുട്ടൽ, തളർച്ച, ദഹനസംബന്ധമായ പ്രശ്നമുള്ളതുപോലെ തോന്നുക എന്നിവയാണ് സ്ത്രീകളിൽ സാധാരണ കാണപ്പെടുന്ന ലക്ഷണങ്ങൾ. പ്രധാനപങ്ക് ഹൃദയാഘാതങ്ങളും നെഞ്ചുവേദനയുൾപ്പെടെയുള്ള ലക്ഷണങ്ങളൊന്നും കാണിക്കാത്ത “നിശ്ശബ്ദ” ഹൃദയാഘാതങ്ങളാണ്.

ഹൃദയധമനികളിൽ അസുഖമുണ്ടായിരിക്കുക, വാർദ്ധക്യം, പുകവലി, രക്താതിമർദ്ദം, ചില തരം കൊഴുപ്പുകൾ രക്തത്തിൽ കൂടുതലായി കാണപ്പെടുക, ഹൈ ഡെൻസിറ്റി ലൈപോപ്രോട്ടീൻ ഇനത്തിൽ പെട്ട കൊളസ്റ്ററോൾ ആവശ്യത്തിനുണ്ടാവാതിരിക്കുക, പ്രമേഹം, വ്യായാമക്കുറവ്, പൊണ്ണത്തടി, വൃക്കകളുടെ അസുഖങ്ങൾ, അമിതമായി മദ്യപിക്കുക, മയക്കുമരുന്നുകൾ ഉപയോഗിക്കുക, സ്ഥിരമായി മാനസികസമ്മർദ്ദമുണ്ടാവുക എന്നിവയെല്ലാം ഹൃദയാഘാതമുണ്ടാവാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.