ഇത്തിരി കഴിച്ചാൽ ഒത്തിരി ഗുണം.!! എല്ല് തേയ്മാനം, രക്തക്കുറവ് ഇല്ലാതാവും; ദിവസവും ഒരു സ്പൂൺ പതിവാക്കൂ.!! | Helathy Avil Ellu Vilayichathu Recipe

Helathy Avil Ellu Vilayichathu Recipe : അവൽ ഉലർത്തിയത് ഈ രീതിയിൽ തയ്യാറാക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും. എപ്പോഴും നമ്മുടെ വീടുകളിൽ ഒരു സാധാരണ വിഭവമാണ് അവൽ. പ്രായമായവർക്കും കുട്ടികൾക്കും ഒരുപോലെ പ്രിയപ്പെട്ട ഈ വിഭവം അൽപ്പം വ്യത്യസ്തമായി തയ്യാറാക്കിയാൽ ആരോഗ്യകരമാകും.

അതിനാവശ്യമായ ചേരുവകളും തയ്യാറാക്കുന്ന രീതിയും വിശദമായി മനസ്സിലാക്കാം. അവൽ ഉലർത്തിയത് ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ ബ്രൗൺ അവൽ, കറുത്ത എള്ള്, നിലക്കടല, വെളിച്ചെണ്ണ, ശർക്കര, നെയ്യ് എന്നിവയാണ്. ആദ്യം ഒരു പത്രം അടുപ്പിൽ വെച്ച് അവൽ ഇടുക. നല്ല ക്രിസ്പി ആയിക്കഴിഞ്ഞാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റാം.

ശേഷം അതേ പാത്രത്തിൽ എള്ള് ചേർത്ത് നന്നായി വഴറ്റുക. ഈ സമയം തന്നെ ആവശ്യമായ ശർക്കര പാനിയും തയ്യാറാക്കാം. അതിനായി ഉപയോഗിക്കുന്ന ശർക്കരയിൽ കുറച്ച് വെള്ളം ചേർത്ത് നന്നായി തിളപ്പിച്ച് പാനി തയ്യാറാക്കുക. നിലക്കടല വറുക്കുമ്പോൾ തൊലി കളയാൻ പ്രത്യേക ശ്രദ്ധിക്കണം. അടുത്തതായി, കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വയ്ക്കുക, ചൂടാകുമ്പോൾ അതിലേക്ക് നല്ലെണ്ണ ഒഴിക്കുക. എണ്ണ ചൂടായാൽ ശർക്കര പാനി ചേർക്കാം.

ശർക്കര പാനി തിളച്ചു വരുമ്പോൾ അതിലേക്ക് അവലും എള്ളും ചേർത്ത് നന്നായി ഇളക്കുക. ഈ രണ്ട് ചേരുവകളും പാനിൽ നന്നായി ഇളക്കി യോജിപ്പിച്ച് കഴിഞ്ഞാൽ, നിങ്ങൾക്ക് തൊലി കളഞ്ഞ കടല ചേർക്കാം. അവസാനം അൽപം നെയ്യൊഴിച്ച് അടുപ്പിൽ നിന്ന് മാറ്റുക. ഈ രീതിയിൽ തയ്യാറാക്കിയാൽ, ഇത് ദിവസങ്ങളോളം സൂക്ഷിക്കാം. പല ആരോഗ്യപ്രശ്നങ്ങൾക്കും ഉത്തമ പരിഹാരമായി ഇതിനെ കണക്കാക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video Credit : Divya’s World