പുക്കിളിന്റെ ഈ ഭാഗത്തു ഈ ലക്ഷണം എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ എങ്കില്‍ ശ്രദ്ധിക്കുക…

‘കുടലിറക്കം’ എന്നാണ് ഹെര്‍ണിയ രോഗം അറിയപ്പെടുന്നത്. ‘കുടല്‍വീക്കം’ എന്നും ഇതിനെ പറയാറുണ്ട്. ആയുര്‍വേദത്തിലെ ‘ആന്ത്രവൃദ്ധി’ എന്ന രോഗവുമായി ഹെര്‍ണിയയെ താരതമ്യം ചെയ്യാം. ആന്ത്രം എന്നാല്‍ കുടല്‍ എന്നാണര്‍ത്ഥം. ചെറുകുടലിനെ ക്ഷുദ്രാന്ത്രം എന്നും വന്‍കുടലിനെ ബൃഹദാന്ത്രം എന്നുമാണ് ഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്നത്. വൃദ്ധി എന്നത് വീക്കം അഥവാ ‘ഇറക്കം’ എന്നതിനെ കുറിക്കുന്നു.

വൃദ്ധി ഒരു രോഗം തന്നെയാണ്. വൃഷണത്തെ ബാധിക്കുന്ന രോഗം. വൃദ്ധ്‌ന രോഗം എന്നും ഇതിനെ പറയുന്നു. രോഗകാരണമനുസരിച്ച് ഇത് ഏഴു വിധമുണ്ട്. ഇപ്രകാരം ഏഴുതരം വൃദ്ധിരോഗങ്ങളില്‍ ഒന്നാണ് ആന്ത്രവൃദ്ധി. ഒരു അവയവത്തിന്റെയോ ശരീരകലയുടെയോ ഭാഗം അസാധാരണമായ ഒരു ദ്വാരത്തിലൂടെ പുറത്തുചാടി മുഴപോലെ വീര്‍പ്പുണ്ടാക്കുന്ന രോഗമാണ് ആന്ത്രവൃദ്ധി അഥവാ ഹെര്‍ണിയ.

പുറത്തുചാടുന്നത് ചിലരില്‍ ചെറുകുടലിന്റെ ഭാഗമായിരിക്കും. ചിലരില്‍ വന്‍കുടലിന്റെ ഭാഗമായിരിക്കും. അപൂര്‍വമായിട്ടാണെങ്കിലും മൂത്രാശയത്തിന്റെ ഭാഗവും ഇത്തരത്തില്‍ പുറത്തുചാടുന്നുണ്ട്. നാഭിയുടെ അടിഭാഗത്താണ് പ്രധാനമായും ഹെര്‍ണിയ രൂപപ്പെടുന്നത്. 73 ശതമാനം ഹെര്‍ണിയകളും നാഭിയുടെ അടിഭാഗത്ത് കാണുന്ന ഇന്‍ഗൈ്വനല്‍ ഹെര്‍ണിയയാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ഞങ്ങളുടെ ചാനല്‍ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Baiju’s Vlogs

Comments are closed.