ബൂസ്റ്റ്‌ ഇനി ആരും കടയിൽ നിന്ന് വാങ്ങില്ല.!! കുറഞ്ഞ ചേരുവകൾ കൊണ്ട് എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം; ഇഷ്ടം പോലെ കുടിക്കാം ഹെൽത്തി ബൂസ്റ്റ്.!! | Homemade Boost Recipe

Homemade Boost Recipe : കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് ബൂസ്റ്റ്. നമ്മുടെ വീടുകളിൽ സാധാരണ കടകളിൽ നിന്നും വാങ്ങിക്കുന്ന ബൂസ്റ്റ് പാക്കറ്റുകളോ കുപ്പികളോ ആണ് ഉപയോഗിക്കാറുള്ളത്. എന്നാലോ അതിന് നല്ല തുകയും ചിലവാക്കണം. എന്നാൽ ഇനി മുതൽ നിങ്ങൾ കടയിൽ നിന്നും ബൂസ്റ്റ് വാങ്ങിക്കേണ്ട. നമുക്ക് കുറഞ്ഞ ചേരുവകൾ വെച്ച് എളുപ്പത്തിൽ വീട്ടിൽ തന്നെ കുറഞ്ഞ ചിലവിൽ തയ്യാറാക്കിയെടുക്കാം.

ആദ്യം നമ്മൾ ഒരു പാനെടുത്ത് ചൂടാക്കിയ ശേഷം അതിലേക്ക് രണ്ട് ടേബിൾസ്പൂൺ പഞ്ചസാര ഇട്ട് കൊടുത്ത് ഉരുക്കിയെടുക്കുക. നിങ്ങൾ ബൂസ്റ്റ് പൊടിയില്‍ ഗോൾഡൻ നിറത്തിൽ തരി തരിയായി കണ്ടിട്ടുണ്ടാവും. ആദ്യം നമ്മൾ അതാണ് തയ്യാറാക്കിയെടുക്കുന്നത്. പഞ്ചസാരയിലേക്ക് വെള്ളമൊന്നും ചേർക്കാതെ ഉരുക്കി ഒരു കാപ്പി നിറത്തിലാണ് കിട്ടേണ്ടത്. കുറഞ്ഞ തീയിൽ വച്ച് വേണം ഉരുക്കിയെടുക്കാൻ.

ഇനി ഇത് നമുക്കൊരു സ്റ്റീൽ പാത്രത്തിലേക്ക് മാറ്റാം. ഇതൊന്ന് ചൂടാറുന്ന സമയം കൊണ്ട് വേറൊരു പാൻ ചൂടാക്കിയ ശേഷം ഒരു ഇരുപത്തഞ്ചോളം ബദാം ചേർത്ത് വറുത്തെടുക്കുക. ശേഷം ഒരു പതിനഞ്ചോളം പിസ്ത ചേർത്ത് വറുത്തെടുക്കുക. ബദാമിനും പിസ്തക്കും പകരം അണ്ടിപ്പരിപ്പ് വറുത്തെടുത്താലും മതിയാവും. ഇവ രണ്ടും മറ്റൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം അതേ പാനിലേക്ക് ഒരു കപ്പ് ഗോതമ്പ് ചേർത്ത് കൊടുക്കുക.

വീട്ടിൽ തന്നെ ഉണക്കി പൊടിച്ചെടുത്ത ഗോതമ്പ് പൊടിയായാൽ ഏറ്റവും ഉചിതം. ഗോതമ്പ് കഴുകി വറുത്ത് പൊടിക്കുന്നവർക്ക് അങ്ങനെയും ചേർക്കാം. കുറഞ്ഞ തീയിൽ പൊടിയുടെ കളറൊന്നും തന്നെ മാറാത്ത രീതിയിൽ വേണ വറുത്തെടുക്കാൻ. ബൂസ്റ്റ് പൊടി വീട്ടിൽ തന്നെ ഉണ്ടാക്കാൻ ഇനി എന്തൊക്കെ ചേരുവകളാണ് ചേർക്കേണ്ടത് എന്നറിയണ്ടേ??? വീഡിയോ കണ്ടോളൂ. Video Credit : Malappuram Thatha Vlogs by Ayishu

Rate this post