ഉണക്കമീൻ വാങ്ങാൻ ഇനി കടയിലേക്ക് ഓടണ്ട; വെയിൽ ഇല്ലാതെ ഇനി വീട്ടിൽ തന്നെ ഉണക്കമീൻ ഉണ്ടാക്കാം… | Homemade Dried Fish Tips News Malayalam

Homemade Dried Fish Tips News Malayalam : മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷ്യ വിഭവങ്ങളിൽ ഒന്നാണല്ലോ മത്സ്യങ്ങളും മാംസങ്ങളും. ഇതിൽ മത്സ്യങ്ങളിൽ തന്നെ ഉണക്കമീൻ പോലെയുള്ള മത്സ്യങ്ങൾ ഇഷ്ടപ്പെടുന്ന ധാരാളം പേർ നമുക്കിടയിൽ തന്നെ ഉണ്ടാകും. അവ ഫ്രൈ ചെയ്തോ കറി വച്ചോ കഴിക്കാൻ ഇഷ്ടപ്പെടാത്തവർ വളരെ വിരളമായിരിക്കും. എന്നാൽ അവയുടെ നിർമ്മാണ രീതിയും ശുചിത്വമില്ലായ്മയും പല വീഡിയോകളിലൂടെ നാം കാണുമ്പോൾ അവ പലപ്പോഴും നമുക്ക് കഴിക്കാൻ തോന്നാറില്ല.

എന്നാൽ ഈ ഒരു പ്രശ്നം പരിഹരിക്കാനായി നമ്മുടെ വീട്ടിൽ തന്നെ ഉണക്കമീൻ നിർമ്മിച്ചാലോ.വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വെയിലിന്റെ സഹായമില്ലാതെ തന്നെ എങ്ങനെ നല്ല ടേസ്റ്റ് ഉള്ള ഉണക്കമീൻ വീട്ടിൽ തന്നെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം. ആദ്യമായി ഏത് മത്സ്യമാണോ വേണ്ടത് അതിനെ വൃത്തിയായി ക്ലീൻ ചെയ്യുക. തലയുടെ ഉള്ളിലെ പൂവും മറ്റു വേസ്റ്റ്കളും എല്ലാം കളഞ്ഞു കൊണ്ട് അവ മാറ്റിവെക്കുക.

Homemade Dried Fish Tips News Malayalam
Homemade Dried Fish Tips News Malayalam

തുടർന്ന് ഒരു പ്ലാസ്റ്റിക് കണ്ടെയ്നറിൽ കല്ലുപ്പ് വിതറുകയും തുടർന്ന് വൃത്തിയാക്കി വെച്ച മീനുള്ളിലും കല്ലുപ്പ് നിറക്കുകയും അവ ബോക്സിനുള്ളിൽ നിരത്തുകയും ചെയ്യുക. തുടർന്ന് അവയുടെ മോളിലും ലേശം കല്ലുപ്പ് ശേഷം ഫ്രീസറിൽ മൂന്ന് ദിവസത്തോളം സൂക്ഷിക്കുക. മൂന്ന് ദിവസത്തിന് ശേഷം അതിനുള്ളിലെ വെള്ളം ഒഴിവാക്കുകയും വീണ്ടും 5 ദിവസത്തോളം സൂക്ഷിക്കുകയും ചെയ്യുക. ഇത്തരത്തിൽ എട്ട് ദിവസം ഫ്രീസറിൽ സൂക്ഷിച്ചാൽ നല്ല രുചിയുള്ള ഉണക്കമീൻ നമുക്ക് ലഭിക്കുന്നതാണ്.

വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Resmees Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit :Resmees Curry World