ഇനി ഒരൊറ്റ മുടി പോലും തലയിൽ നിന്നും കൊഴിയില്ല; താരനും മുടി കൊഴിച്ചിലും ഉള്ളവർ ഈ മരുന്ന് വീട്ടിൽ തയ്യാറാക്കി വെക്കണം.!! | Homemade Hair Oil Solution for Dandruff And Hair Fall

Homemade Hair Oil Solution for Dandruff And Hair Fall : മുടി കൊഴിച്ചിൽ ആണോ ഇനി വിഷമിക്കേണ്ട!! കുട്ടികളും മുതിർന്നവരും ഒരുപോലെ മുടികൊഴിച്ചിൽ കൊണ്ട് പ്രയാസപ്പെടുന്ന കാലമാണിന്ന്. പക്ഷെ അതിനുള്ള പരിഹാരമാർഗം അറിയാതെ പോവരുത്. വീട്ടിൽ തന്നെ ലഭ്യമായ സാധനങ്ങൾ കൊണ്ട് വളരെയെളുപ്പത്തിൽ ഇവ തയ്യാറാക്കാം. 250മില്ലി വെളിച്ചെണ്ണ എടുത്ത് അതിലേക്ക് എല്ലാ ഇലകളും ചേർത്ത ശേഷം മിക്സിയിൽ നന്നായി അരച്ചെടുക്കുക.

  1. വെളിച്ചെണ്ണ -500ml
  2. കൃഷ്ണ തുളസി -ഒരു പിടി
  3. ആര്യവേപ്പില -ഒരു പിടി
  4. പനിക്കൂർക്ക -8 എണ്ണം
  5. നെല്ലിക്ക പൊടി -2 ടേബിൾ സ്പൂണ്
  6. നീല അമരിപ്പൊടി -2 ടേബിൾ സ്പൂൺ
  7. ഉലുവ പൊടി -2ടേബിൾ സ്പൂൺ
  8. കരിഞ്ജീരകം പൊടി -2 ടേബിൾ സ്പൂൺ

ശേഷം ചുവട് കട്ടിയുള്ള ഒരു പാത്രം എടുത്ത് അതിലേക്ക് അരച്ച് വെച്ച എണ്ണക്കൂട്ടും ബാക്കിയുള്ള വെളിച്ചെണ്ണയും ചേർത്തു ചെറിയ തീയിൽ ഇളക്കി കൊണ്ടിരിക്കുക. നന്നായി തിളച്ച ശേഷം പൊടികൾ എല്ലാം ചേർത്തു വീണ്ടും തിളപ്പിക്കുക. ഒരു പത്തുമിനിറ്റ് കൂടി നന്നായി തിളപ്പിച്ച ശേഷം ഗ്യാസ് ഓഫ് ചെയ്യുക. വീണ്ടും കുറച്ചു നേരം നന്നായി ഇളക്കാന് ശ്രദ്ധിക്കുക. അല്ലെങ്കിൽ കരിഞ്ഞു പോകാൻ ചാൻസ് ഉണ്ട്. ചൂടാറിയ ശേഷം നനവില്ലാത്ത ഒരു പാത്രം എടുത്ത് ചെറിയ അരിപ്പ ഉപയോഗിച് അരിചെടുക്കുക.

കുളിക്കുന്നതിന്റെ അരമണിക്കൂര്‍ മുന്നേ തലയിൽ നന്നായി തേച്ചു പിടിപ്പിച്ച ശേഷം കഴുകി കളയുക. മുടി കൊഴിച്ചിൽ, താരൻ, പേൻ ശല്യം എന്നിവക്കും ഇത് പരിഹാരമാണ്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്യാൻ മറക്കരുതേ.. Video credit : sruthis kitchen