ഒരു കുക്കർ മാത്രം മതി.!! എത്ര കിലോ വെളിച്ചെണ്ണയും ഇനി വീട്ടിലുണ്ടാക്കാം; കൊപ്രയും വേണ്ട, മില്ലിലും കൊടുക്കണ്ട.!! | Homemade Pure Coconut Oil Making Trick

Homemade Pure Coconut Oil Making Trick : കാലങ്ങളായി നമ്മുടെ നാട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നായിരിക്കും ഉരുക്ക് വെളിച്ചെണ്ണ. പ്രത്യേകിച്ച് ചെറിയ കുട്ടികൾക്ക് ഉരുക്കു വെളിച്ചെണ്ണ ശരീരത്തിൽ തേച്ച് കുളിപ്പിക്കുന്നത് പലവിധ ചർമ്മ പ്രശ്നങ്ങളും ഇല്ലാതാക്കുന്നതിനായി സഹായിക്കുന്നതാണ്. എന്നാൽ ഉരുക്ക് വെളിച്ചെണ്ണ തയ്യാറാക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടേറിയ കാര്യമായതു കൊണ്ട് തന്നെ എല്ലാവരും കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടായിരിക്കുക.

അതേസമയം ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ വീട്ടാവശ്യങ്ങൾക്കുള്ള ഉരുക്ക് വെളിച്ചെണ്ണ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഉരുക്ക് വെളിച്ചെണ്ണ തയ്യാറാക്കാനായി തേങ്ങ തിരഞ്ഞെടുക്കുമ്പോൾ നന്നായി ഉണങ്ങി എണ്ണ കിട്ടുമെന്ന് തോന്നുന്ന രീതിയിലുള്ളവ തന്നെ ഉപയോഗിക്കാനായി ശ്രദ്ധിക്കുക. ഇത്തരത്തിൽ കിട്ടുന്ന തേങ്ങ ഒരു കുക്കറിലേക്ക് ഇട്ട് മുക്കാൽ ഭാഗത്തോളം വെള്ളവും ഒഴിച്ച് 5 മുതൽ 6 വിസിൽ വരുന്നത് വരെ അടുപ്പിച്ച് എടുക്കുക.

തേങ്ങയുടെ ചൂട് പൂർണമായും പോയി കഴിഞ്ഞാൽ അത് വെട്ടിപ്പൊളിച്ച് വയ്ക്കാവുന്നതാണ്. ഈയൊരു രീതിയിൽ ചെയ്യുമ്പോൾ തേങ്ങയിൽ നിന്നും കാമ്പ് എളുപ്പത്തിൽ അടർത്തിയെടുക്കാനായി സാധിക്കുന്നതാണ്. അടർത്തിയെടുത്ത കാമ്പിനെ ചെറിയ കഷണങ്ങളായി വീണ്ടും മുറിച്ചെടുത്ത് മാറ്റിവയ്ക്കുക. മുറിച്ചെടുത്ത കഷ്ണങ്ങൾ മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് പാല് മുഴുവനായും അരിച്ചെടുക്കുക. ഏകദേശം രണ്ടോ മൂന്നോ തവണയായി മാത്രമേ തേങ്ങാപ്പാൽ ഈ ഒരു രീതിയിൽ അരച്ചെടുക്കാനായി സാധിക്കുകയുള്ളൂ.

ശേഷം അടി കട്ടിയുള്ള ഒരു ഉരുളി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് അരിച്ചു വെച്ച തേങ്ങാപ്പാൽ ഒഴിച്ച് കൊടുക്കുക. ശേഷം ഒരു തവി ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം. കുറച്ചുനേരം ചൂട് തട്ടുമ്പോൾ തന്നെ തേങ്ങാപ്പാൽ പിരിഞ്ഞ് അതിൽ നിന്നും എണ്ണ തിളച്ച് വന്നു തുടങ്ങുന്നതാണ്. ശേഷം എണ്ണ അരിച്ചെടുത്ത് പാത്രത്തിലാക്കി ഉപയോഗപ്പെടുത്താവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Resmees Curry World