ഇതാര് കേരള സണ്ണി ലിയോണോ; ഫോട്ടോഷൂട്ടിലൂടെ ആരാധകരെ വീണ്ടും ഞെട്ടിച്ച് ഹണി റോസ്… | Honey Rose Latest Photoshoot Pics Goes Viral News Malayalam

Honey Rose Latest Photoshoot Pics Goes Viral News Malayalam : മോളിവുഡിലെ യുവ ഗ്ലാമറസ് നായികമാർക്കിടയിൽ ഏറെ ശ്രദ്ധ നേടിയ താരമാണല്ലോ ഹണി റോസ്. ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും ഒരുപോലെ തന്റെ മേക്കോവറുകൾ കൊണ്ടും ഗ്ലാമറസ് ലുക്കുകൾ കൊണ്ടും ആരാധകരെ പലപ്പോഴും ഞെട്ടിക്കുന്ന ഒരു അഭിനേത്രി കൂടിയാണ് ഇവർ. വിനയൻ സംവിധാനം ചെയ്ത ” ബോയ്ഫ്രണ്ട്” എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് എത്തിയ താരം പിന്നീട് മലയാളത്തിനപ്പുറം തെലുങ്ക് കന്നട സിനിമ ലോകത്തും നിറഞ്ഞുനിൽക്കുകയായിരുന്നു.

തന്റെ ഗ്ലാമറസ് വേഷങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ആരാധകരുടെ ഇഷ്ട താരങ്ങളിൽ ഒരാളായി മാറാനും ഹണി റോസിന് സാധിച്ചിരുന്നു. ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയതിനു ശേഷം താരം മലയാളത്തിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്തുകയായിരുന്നു. തുടർന്ന് അഞ്ചു സുന്ദരികൾ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, റിംഗ് മാസ്റ്റർ, ചങ്ക്സ് എന്നീ സിനിമകളിലൂടെ മോളിവുഡിൽ നിറഞ്ഞു നിൽക്കുകയായിരുന്നു ഇവർ.

Honey Rose Latest Photoshoot Pics Goes Viral News Malayalam
Honey Rose Latest Photoshoot Pics Goes Viral News Malayalam

ഇൻസ്റ്റഗ്രാം പോലെയുള്ള സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന താരം കൂടിയതിനാൽ അസൂയാവാഹമായ ഫോളോവേഴ്സിനെ നേടിയെടുക്കാനും ഇവർക്ക് സാധിച്ചിരുന്നു. മാത്രമല്ല പലപ്പോഴും തന്റെ കിടിലൻ ലുക്കിലുള്ള ലേറ്റസ്റ്റ് ഫോട്ടോ ഷൂട്ടുകൾ താരം ആരാധകർക്കായി പങ്കുവെക്കുകയും ഇവ നിമിഷം നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുമുണ്ട്. എന്നാൽ ഇപ്പോഴിതാ വീണ്ടുമൊരു ഫോട്ടോ ഷൂട്ടിലൂടെ ആരാധകരെ ത്രസിപ്പിച്ചിരിക്കുകയാണ് താരം. റോസ് നിറത്തിലുള്ള കോസ്റ്റ്യൂമിൽ അതി സുന്ദരിയായിട്ടുള്ള ഹാഫ് ക്ലോസപ്പ് ചിത്രമാണ് താരം പങ്കുവെച്ചിട്ടുള്ളത്.

മാത്രമല്ല ഈ ഒരു ഫോട്ടോഷൂട്ടിന്റെ അണിയറ കാഴ്ചകളുടെ ഒരു വീഡിയോയും റോസ് പങ്കുവെച്ചിട്ടുണ്ട്. ” കാത്തു വാക്കിലെ രണ്ട് കാതൽ” എന്ന ചിത്രത്തിലെ വൈറൽ ഗാനമായ ഡിപ്പം ഡപ്പാം എന്ന പാട്ടിന്റെ പശ്ചാത്തലത്തിലാണ് ഫോട്ടോ ഷൂട്ടിനിടയിലുള്ള പോസുകളും രസകരമായ സംഭവങ്ങളും ഉൾപ്പെടുത്തി കൊണ്ടുള്ള ഈയൊരു വീഡിയോ താരം പങ്കുവെച്ചിട്ടുള്ളത്. ഈയൊരു ചിത്രവും റീൽസ് വീഡിയോയും ചുരുങ്ങിയ നേരം കൊണ്ട് ആരാധകർക്കിടയിൽ ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്.