മാസ്സ് ലുക്കിൽ കൂളായി ഹണി റോസ്; താരത്തിന്റെ പുത്തൻ മേക്കോവർ ഏറ്റെടുത്ത് ആരാധകർ… | Honey Rose Stunning New Look

Honey Rose Stunning New Look : മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് ഹണി റോസ്. മണിക്കുട്ടൻ നായകനായെത്തിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ഹണിറോസിന്റെ മലയാള സിനിമയിലേക്കുള്ള കടന്നുവരവ്. പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെയാണ് താരം ജനശ്രദ്ധ നേടിയത്. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വൺ ബൈ ടു, ഹോട്ടൽ കാലിഫോർണിയ, അഞ്ചു സുന്ദരികൾ, റിംഗ് മാസ്റ്റർ, ബഡി തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് കഴിഞ്ഞു.

പിന്നീട് മലയാളത്തിലെ മുൻനിര നായകന്മാരുടെ ഒപ്പമെല്ലാം അഭിനയിക്കാൻ ഹണി റോസിന് കഴിഞ്ഞു. ഇന്ന് മലയാള സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളാണ് ഹണി റോസ്.സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കെല്ലാം തന്റെ ചിത്രങ്ങളും വീഡിയോകളും താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഹണിറോസ് തൻറെ ഇൻസ്റ്റാഗ്രാം പേജ് വഴി പങ്കുവെച്ചിരിക്കുന്ന അവസാന പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

Honey Rose Stunning New Look
Honey Rose Stunning New Look

പുത്തൻ മേക്കോവറിൽ കൂൾ ലുക്കിലുള്ള തൻറെ ചിത്രങ്ങളും വീഡിയോകളും ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.വൈറ്റ് ഷർട്ടും ഫ്ലോറൽ ഡിസൈനിലുള്ള നീല പാൻറും ആണ് താരത്തിൻറെ കോസ്റ്റ്യൂം. വേറിട്ട കോസ്റ്റ്യൂമിൽ അതീവ സുന്ദരിയായ ഹണിറോസ്ൻറെ ഹെയർ സ്റ്റൈലും ഏറെ ശ്രദ്ധിക്കപ്പെട്ടു. മഞ്ജു കാലുന ആണ് സ്റ്റൈലിസ്റ്റ്. പുട്ടപ്പ് സ്റ്റൈലിലാണ് മുടി കെട്ടിയിരിക്കുന്നത്.

കാതിൽ വലിയ റിങ്ങുകളും കഴുത്തിൽ ചെറിയ ചെയിനുകളും ആണ് ആഭരണങ്ങളായി ഉപയോഗിച്ചിട്ടുള്ളത്. സെക്യൂരിറ്റി ഗാർഡുകൾക്കിടയിലൂടെ മാസ്സ് ലുക്കിൽ കടന്നുവരുന്ന ഹണി റോസിന്റെ എൻട്രി വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. മനു മംഗലശ്ശേരി ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഹണിറോസ് ഇൻസ്റ്റാ പേജിൽ പങ്കു വച്ചിരിക്കുന്ന ചിത്രങ്ങൾക്ക് താഴെ നിരവധി ആരാധകരാണ് കമൻറുകളുമായി എത്തിയിട്ടുള്ളത്. ഏതായാലും താരത്തിന് പുത്തൻ ലുക്ക് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു എന്നത് വ്യക്തം.